കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിൻറെ പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ പിടിയിൽ. ജിയോ തില്ലങ്കേരിയും, ജയപ്രകാശ് തില്ലങ്കേരിയുമാണ് പിടിയിലായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
മന്ത്രി എം ബി രാജേഷിൻറെ പഴ്സനൽ സ്റ്റാഫ് അനൂപിൻറെ ഭാര്യ ശ്രീലക്ഷിമായാണ് പരാതി നൽകിയത്. ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചരണം നടത്തിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.