തൃശൂർ: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷത്തിൽ റവന്യു മന്ത്രി കെ രാജൻറെ മൊഴിയെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. സംഭവത്തിൽ എ.ഡി.ജി.പി അജിത് കുമാറിനുണ്ടായ വീഴ്ചയെപ്പറ്റി ഡി.ജി.പി നടത്തുന്ന അന്വേഷണത്തിൻറെ ഭാഗമായാണ് മൊഴിയെടുപ്പ്.

എന്നാൽ നിയമസഭാ സമ്മേളനം കഴിഞ്ഞതിനു ശേഷം മൊഴിയെടുക്കാമെന്ന് മന്ത്രി മറുപടി നൽകി. കേസിൽ എ.ഡി.ജി.പി അജിത് കുമാറിൻ്റെയും മന്ത്രി കെ രാജൻ്റെയും മൊഴിയെടുക്കാൻ മാത്രമാണ് ബാക്കിയുള്ളത്. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കും.