തിരുവനന്തപുരം: പെലീസ് സബ് ഇൻസ്പെക്റ്ററെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എ.ആർ ക‍്യാംപിൽ സബ് ഇൻസ്പെക്റ്ററായ റാഫിയെയാണ്(56) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റാഫി ചിറയൻകീഴ് അഴൂരിലുള്ള കുടുംബ വീട്ടിലെത്തിയിരുന്നു. ശനിയാഴ്ച രാവിലെയോടെ അയൽവാസികളാണ് സംഭവം ആദ‍്യം അറിഞ്ഞത്. മരണ കാരണം വ‍്യക്തമല്ല. ശനിയാഴ്ചയോടെ വിരമിക്കാനിരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മുമ്പ് ഇദ്ദേഹം ആത്മഹത‍്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരത്ത് പൊലീസ് സബ് ഇൻസ്പെക്റ്ററെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
