Timely news thodupuzha

logo

സ്വകാര്യ വ്യക്തിയുടെ റബ്ബർ മരം ഒടിഞ്ഞ ഇലക്ട്രിക് ലൈനിൽ തട്ടി നിൽക്കുന്നു; അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപം

തൊടുപുഴ: തെക്കുംഭാഗം കനാൽ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബർ മരം ഒടിഞ്ഞ ഇലക്ട്രിക് ലൈനിൽ തട്ടി നിൽക്കുകയാണ് ഈ വഴി പോകുന്ന നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും പേടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. എപ്പോൾ വേണമെങ്കിലും മരം താഴേക്ക് പതിക്കാം എന്ന അവസ്ഥയാണ്. മൂന്ന് ദിവസം മുൻപ്ഉണ്ടായ കാറ്റിലാണ് റബ്ബർ മരം ഒടിഞ്ഞത്.

ഇത് മൂലം ഇതുവഴി ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് റോഡിലേക്ക് വീണ മരം വെട്ടി മാറ്റിയത് സംഭവം നടന്ന ഉടൻതന്നെ സമീപ വാസികൾ കെഎസ്ഇബി അധികൃതരെ അറിയിച്ചെങ്കിലും വരാമെന്ന് പറഞ്ഞതല്ലാതെ മൂന്ന് ദിവസമായിട്ടും തിരിഞ്ഞു നോക്കിയില്ല സ്ഥലം ഉടമയാകട്ടെ ആവശ്യക്കാർ വെട്ടി മാറ്റിക്കോ എന്ന നിലപാടിലാണ് ഇവിടുത്തെ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് റോയ് മംഗലത്ത് കുന്നേൽ വാർഡ് മെമ്പർ സുഭാഷിനെ അറിയിക്കുകയും മെമ്പർ സ്ഥലം സന്ദർശിച്ചതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന പരാതിയുണ്ട്.

കെഎസ്ഇബി അധികൃതർ ടച്ച് വെട്ട് എന്ന് പറഞ്ഞു ലൈൻ ഓഫ് ചെയ്യുന്നതല്ലാതെ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല ഇവിടെ പല മരങ്ങളും ഇലക്ട്രിക് ലൈനിന് മുകളിൽ വളർന്ന് റോഡിലേക്കാണ് നിൽക്കുന്നത് ഇനിയും ഒരു അപകടത്തിന് കാതോർക്കുകയാവും അധികൃതർ.

Leave a Comment

Your email address will not be published. Required fields are marked *