കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻറെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പാതിവില തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാർ. പാതിവില തട്ടിപ്പിൽ ആനന്ദകുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണൻറെ മൊഴി. ആനന്ദകുമാർ കൃത്യമായി എല്ലാ മാസവും പ്രതിഫലം എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്.
പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിന് ജാമ്യമില്ല
