Timely news thodupuzha

logo

നാരുങ്ങാനത്ത് കുരിശു പിഴുതെടുത്ത സംഭവം; ന്യായീകരണം തേടി വനം വകുപ്പ് വണ്ണപ്പുറം വില്ലേജ് ഓഫീസറെ സമീപിച്ചു

വണ്ണപ്പുറം: തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിയുടെ കുരിശു പിഴുതെടുത്ത വനംവകുപ്പിന്റ നടപടിയിൽ പ്രതിഷേധം ശക്തമായി തുടരവേ ചെയ്ത പ്രവർത്തിയിൽ ന്യായീകരണം തേടി വനംവകുപ്പ് വണ്ണപ്പുറം വില്ലേജ് ഓഫീസറെ സമീപിച്ചു. കുരിശു പിഴുതെടുത്ത ഭൂമി കൈവശ ഭൂമിയല്ലെന്ന് വരുത്താനുള്ള ശ്രമമാണ് വനംവകുപ്പ് ആരംഭിച്ചത്. രേഖകളിൽ വനഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നതാണെന്ന് സ്ഥാപിച്ചെടുക്കാനാണ് നീക്കം.

ആറര പതിറ്റാണ്ടായി കുടിയേറി കൃഷി ചെയ്ത് ജീവിക്കുന്ന ഭൂമീയിൽ റവന്യൂ, വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്താത്തതിനാൽ ഇതെല്ലാം വനഭൂമിയെന്ന് വരുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്ന് കർഷകർ ആരോപിക്കുന്നു. 1991 മുതൽ നിരവധി തവണ പ്രദേശത്ത് സംയുക്ത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റവന്യു, വനം വകുപ്പുകൾക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. റവന്യൂ വകുപ്പിന്റ 2020 ജൂൺ രണ്ടിലെ/2020 ഉത്തരവ് പ്രകാരം ജണ്ടയ്ക്ക് പുറത്തുള്ള സ്ഥലത്തിന് സംയുക്ത പരിശോധന നടത്താതെ തന്നെ പട്ടയം നൽകാമെന്നിരിക്കേയാണ് വനംവകുപ്പ് പഴയ ബി.ടി.ആർ രജിസ്റ്റർ പ്രകാരമുള്ള രേഖകൾ കാട്ടി കുരിശു പിഴുതെടുത്ത സ്ഥലം വന ഭൂമിയാണെന്ന് സ്ഥാപിച്ച് പ്രദേശത്തുള്ള നൂറുകണക്കിന് കർഷകരെ കുടിയിറക്കാമെന്ന് വ്യാമോഹിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ‌‌

പ്രദേശത്ത് നാളിതുവരെ സംയുക്ത പരിശോധന നടന്നിട്ടില്ലാതിനാൽ ഇവിടം റിസേർവ് ഫോറസ്റ്റ് എന്ന സ്റ്റാറ്റസിലാണ് ബേസിക് ടാക്‌സ് രജിസ്റ്റരിൽ ഉള്ളതെന്നും എന്നാൽ ജണ്ടയ്ക്ക് വെളിയിലുള്ള ഭൂമിയായതിനാൽ 2020തിലെ സർക്കാർ ഉത്തരവ് പ്രകാരം പട്ടയം നൽകുന്നതിന് തടസ്സമില്ലെന്നുമാണ് വണ്ണപ്പുറം വില്ലേജോഫീസർ പറഞ്ഞത്. 

Leave a Comment

Your email address will not be published. Required fields are marked *