Timely news thodupuzha

logo

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ജന്മദിനം ആഘോഷിച്ചു

കൊച്ചി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ എൺപതാം ജന്മദിനം ആഘോഷിച്ചു. പാലാരിവട്ടം പി.ഒ.സിയിൽ വച്ച് സീറോ മലബാർ സഭയുടെ മുൻ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.

പ്രൊലൈഫ് ഗ്ലോബൽ ഫെല്ലോഷിപ് ചെയർമാൻ സാബു ജോസ് മുഖ്യ സന്ദേശം നൽകി. കത്തോലിക്ക സഭയിൽ കർദിനാളും മേജർ ആർച്ച്ബിഷപ്പുമായി മഹനീയമായി പ്രവർത്തിക്കുമ്പോൾ വിവിധ സഭകളെയും മതങ്ങളെയും ആദരിക്കുവാനും സാമൂഹ്യ പ്രതിബദ്ധതയോടെ കൂട്ടായ്മയിൽ പ്രവർത്തിക്കുവാനും മാർ ജോർജ് ആലഞ്ചേരിക്ക് കഴിഞ്ഞുവെന്ന്‌ ജന്മദിനസന്ദേശത്തിൽ സാബു ജോസ് പറഞ്ഞു.

കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറിയും പി.ഒ.സി ഡയറക്ടറുമായ ഫാദർ തോമസ് തറയിലിൻ്റെ സന്ദേശം അഡ്വ. ചാർളി പോൾ വായിച്ചു. സി.ജി രാജഗോപാൽ കർദിനാളിന് ഉപഹാരം സമ്മാനിച്ചു. പി.ഒ.സി ജനറൽ എഡിറ്റർ ഫാ. ജേക്കബ് പ്രസാദ് ആശംസകൾ അറിയിച്ചു.

ജെലീഷ് പീറ്റർ, ബേബി ചിറ്റിലപ്പിള്ളി, അഡ്വ. ഡാൽബി ഇമ്മാനുവൽ തുടങ്ങി സഭയിലെയും സമൂഹത്തിലെയും വിവിധ നേതാക്കൾ പങ്കെടുത്തു. ജോയ് കീഴേത്ത് കൃതജ്ഞത അർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *