Timely news thodupuzha

logo

സമരം ശക്തമാക്കാൻ ഒരുങ്ങി ആശാവർക്കർമാർ

തിരുവനന്തപുരം: സമരം വീണ്ടും ശക്തമാക്കാൻ ആശമാർ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 ദിവസത്തെ രാപ്പകൽ സമരത്തിനാണ് ആശമാർ ഒരുങ്ങുന്നത്.

മേയ് അഞ്ചിന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്താവും അവസാനിക്കുക. പത്രക്കുറിപ്പിലൂടെയാണ് രാപ്പകൽ സമരയാത്രയെക്കുറിച്ചുള്ള വിവരം ആശ പ്രവർത്തകർ അറിയിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം 71 ദിവസം പിന്നിട്ടിട്ടും സർക്കാരിൻറെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടാകാതെ വന്നതോടെയാണ് പുതിയ സമര മുറകളുമായി പ്രവർത്തകർ രംഗത്തെത്തിയത്.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നി ആവശ്യങ്ങളുന്നയിച്ചാണ് സമരം. കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു ആയിരിക്കും സമരയാത്രയുടെ ക്യാപ്റ്റൻ. മേയ് ഒന്നിന് ഫ്ലാഗ് ഓഫ് ചെയ്യുന്ന സമരയാത്ര 5-ാം തിയതിയോടെ ആരംഭിക്കും. ഓരോ ജില്ലകളിലും രണ്ടോ മൂന്നോ ദിവസങ്ങളിൽ സഞ്ചരിച്ച് തീർക്കുന്ന രീതിയിലാണ് യാത്ര. തെരുവുകളിൽ തന്നെ അന്തിയുറങ്ങി ജൂൺ 17 ഓടെ സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിച്ചേരും.

Leave a Comment

Your email address will not be published. Required fields are marked *