കട്ടപ്പന: കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് കീഴിൽ സൗജന്യ കലാ പരിശീലന പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.കർണാട്ടിക് മ്യൂസിക്,കഥകളി,ചെണ്ട,ചിത്രരചന എന്നിവയിലാണ് പഠിതാക്കൾ പരിശീലനം പൂർത്തിയാക്കിയത്.

കലാമണ്ഡലം ശരത്, കലാമണ്ഡലം ഹരിത, ഡോക്ടർ ബോബിൻ കെ രാജു ,ടി.ആർ സൂര്യദാസ് എന്നിവരായിരുന്നു പരിശീലകർ.സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്തു.
പദ്ധതിയിലെ മുതിർന്ന പഠിതാവ് ഫ്രാൻസിസ് ആദ്യ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്ററും സംഗീത നാടക അക്കാദമി കേന്ദ്ര കലാ സമിതി സെക്രട്ടറിയുമായ എസ്.സൂര്യലാൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബേബി രജനി പി.ആർ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജാ വിനോദ്, പ്രോഗ്രാം കോഡിനേറ്റർ ജെയ്ബി ജോസഫ്, ഡോ.ബോബിൻ കെ രാജു,കലാമണ്ഡലം ശരത് എന്നിവർ സംസാരിച്ചു.യോഗത്തിൽ കഥകളി അധ്യാപകൻ ശരത് കലാമണ്ഡലം,ചെണ്ട അധ്യാപകൻ ഡോ.ബോബിൻ കെ രാജു എന്നിവരെ ആദരിച്ചു.
പരിപാടികൾക്ക് രാജേഷ് ലാൽ,അനന്ദു എബി,അതുല്യ പുഷ്പരാജ്,അജില അരുൺ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.