കൊല്ലം: കൊല്ലത്ത് അച്ഛനെയും മകനെയും ക്രൂരമായി മർദിച്ച് പൊലീസ്. കൊല്ലം ഈസ്റ്റ് കൊക്കോട് സ്വദേശികളായ നാസറിനും മകൻ സെയ്ദിനുമാണ് തിങ്കളാഴ്ച പൊലീസിൻറെ ക്രൂര മദനമേറ്റത്.
തിങ്കളാഴ്ച പുലർച്ചെ 4.30ന് പാലരുവി എക്സ്പ്രസിന് വന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് മർദനമേറ്റതെന്ന് സെയ്ദ് പറഞ്ഞു. സമീപത്തെ കടയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസ് ഉപ്പയോട് മദ്യപിച്ചിട്ടാണോ നിൽക്കുന്നതെന്ന് ചോദിച്ച് ഊതാൻ പറയുകയായിരുന്നു.
മദ്യപിക്കാറില്ലെന്നും കോൺഗ്രസ് പ്രസിഡൻറാൻറണ് താനെന്നും ഉപ്പ പറഞ്ഞതോടെ പൊലീസുകാർ പിടിച്ചു തളളുകയാണ് ചെയ്തതതെന്ന് മകൻ പറഞ്ഞു. ഉപ്പയെ തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോൾ തന്നെയും മർദിച്ചുവെന്നും സെയ്ദ് പറഞ്ഞു.
ആദ്യം തറയിലിട്ട് ചവിട്ടി. മുണ്ട് വലിച്ചുകീറി. സ്റ്റേഷനിൽ കൊണ്ടുവന്നശേഷവും രണ്ടു പൊലീസുകാർ മർദനം തുടരുകയായിരുന്നു. പിടിച്ചിറക്കി തറയിലിട്ട് നാഭിക്കിട്ട് ചവിട്ടി.
ഒരു പൊലീസുകാരൻ പിടിച്ചുവെച്ചു മറ്റൊരു പൊലീസുകാരൻ അടിച്ചുകൊണ്ടിരുന്നു. ഇടി നിർത്താൻ വേണ്ടി കെഎസ്‍യു ജില്ലാ സെക്രട്ടറിയാണെന്ന് പറഞ്ഞപ്പോൾ വീണ്ടും കെഎസ്‍യുവോ കൊട്ടാരക്കരയോ പത്തനാപുരമോ എന്നൊക്കെ പറഞ്ഞ് വീണ്ടും മർദിക്കുകയായിരുന്നു. ഒരാൾ മഫ്തയിലും ഒരാൾ യൂണിഫോമിലുമായിരുന്നു. രണ്ടു പേരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും സെയ്ദ് പറഞ്ഞു. മർദനത്തിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.