കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവ്വകാല റെക്കോർഡിൽ. പവൻ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ ചരിത്രത്തിലാദ്യമായി ഗ്രാമിൻറെ വിലയും 10,000 കടക്കാനൊരുങ്ങുന്നു. കൂടാതെ, പവൻറെ വില ആദ്യമായി 74,000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച(22/04/2024) പവന് ഒറ്റയടിക്ക് 2,200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 74,320 രൂപയായി. ഗ്രാമിന് 275 രൂപയാണ് വർധിച്ചത്. 9,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില. ഗ്രാം വില ഉടനെ തന്നെ 10,000 കടക്കുമെന്നാണ് വിപണി വിദഗ്ധർ അറിയിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയായി.
സ്വർണ വില ഉയർന്നു
