ഹൈദരാബാദ്: നടിയുടെ പീഡന പരാതിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനും മുൻ ആന്ധ്രാപ്രദേശ് ഇൻറലിജൻസ് മേധാവിയുമായ പി.എസ്.ആർ ആഞ്ജേയലുവിനെ അറസ്റ്റു ചെയ്തു. പ്രമുഖ നടിയുടെ പരാതിക്ക് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ്. ഹൈദരാബാദിൽ വച്ച് അറസ്റ്റു ചെയ്ത അദ്ദേഹത്തെ ആന്ധ്രാപ്രദേശിലേക്ക് മാറ്റും. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. ആഞ്ജനേയലുവിനു പുറമേ വിജയവാഡയിലെ മുൻ സിപി കാന്തീരണ താത്തയെയും ഐ.പി.എസ് ഉദ്യോഗസ്ഥൻ വിശാൽ ഗുന്നിയെയും ഈ കേസിൽ സസ്‌പെൻഡ് ചെയ്തിരുന്നു. വൈഎസ്ആർ കോൺഗ്രസ് സർക്കാരിനു കീഴിൽ ആഞ്ജനേയലു ഇൻറലിജൻസ് മേധാവിയായി പ്രവർത്തിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയും വൈസിപി മേധാവിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ അടുത്ത സഹായികളിൽ ഒരാളായും അദ്ദേഹം.
നടിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ ആന്ധ്രാപ്രദേശ് മുൻ ഇൻറലിജൻസ് മേധാവിയെ അറസ്റ്റ് ചെയ്തു
