ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ഭീകരരുടെ വീടുകൾ കൂടി തകർത്തു. പുൽവാമ സ്വദേശികളായ ആദിൽ ഹുസൈൻ തോക്കർ എന്ന ആദിൽ ഗുരി, ആസിഫ് ഷെയ്ഖ്, എഹ്സാൻ ഷെയ്ഖ് എന്നിവരുടെ വീടുകളാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രികളിലായി തകർത്തത്. നേരത്തെ, പഹൽഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തിരുന്നു. ഇരുവരും ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിൻറേതായിരുന്നു നടപടി. വീടുകൾ തകർക്കുമ്പോൾ കുടുംബാംഗങ്ങളാരും അകത്തുണ്ടായിരുന്നില്ലെന്ന് ഭരണകൂടം ഉറപ്പുവരുത്തിയിരുന്നതായി ഉദ്യോഗസ്ഥൻ അറിയിച്ചു. യഥാർധത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് മുൻകൂട്ടി നിർദേശം ലഭിച്ചതിനെ തുടർന്ന് അവശ്യവസ്തുക്കളുമായി ഒഴിഞ്ഞുപോയിരുന്നു. കൂടുതൽ പൊളിക്കൽ നടപടികൾ വരും ആഴ്ചകളിലും ഉണ്ടായേക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മൂന്ന് ഭീകരരുടെ വീടുകൾ കൂടി തകർത്തു
