കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 71,000 രൂപയിൽ താഴെയെത്തി. പവന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 70,200 രൂപയായി. ഗ്രാമിന് 205 രബപ കുറഞ്ഞ് 8,775 രൂപയിലെത്തി. ഏപ്രിൽ 16ന് ശേഷം ആദ്യമായാണ് 70000 ത്തിലേക്ക് പവൻ വില താഴുന്നത്. ബുധനാഴ്ച അക്ഷയത്രിതീയ ദിനത്തിൽ സംസ്ഥാനത്തുടനീളം 1500 കോടിയോളം രൂപയുടെ വ്യാപാരം നടന്നതായാണ് റിപ്പോർട്ടുകൾ. 71,840 രൂപയായിരുന്നു ബുധനാഴ്ച ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില.
സ്വർണ വില ഉയർന്നു
