പനാജി: ഗോവയിലെ ഷിർഗാവോയിൽ ദേവി ക്ഷേത്രത്തിൽ ശ്രീ ലൈരായ് സത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. അമ്പതിലധികം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഗോവ മെഡിക്കൽ കോളെജിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഗോവയിലെ ഷിർഗാവോയിലെ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിലാണ് ദാരുണ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ സത്രയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ശനിയാഴ്ച പുലർച്ചയോടെ വലിയ തിരക്ക് അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഉന്തും തള്ളുമായി. ആറു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു.
ഗോവയിലെ ലൈരായ് ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു
