തൊടുപുഴ: തൊടുപുഴ വാഴക്കുളം കാവന റോഡിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു. മീൻ വെയിസ്റ്റുകൾ റോഡരികിൽ തള്ളുന്നതാണ് ഇവറ്റകൾ തമ്പടിക്കാനുള്ള കാരണമെന്ന് നാട്ടുകാർ ചൂണ്ടികാണിക്കുന്നു. കൂടുതലും രാത്രി കാലങ്ങലിലാണ് ഇവരുടെ ആക്രമണം ഉണ്ടാകുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തെരുവുനായ്ക്കളുടെ പ്രജനനം കുറയ്ക്കാൻ നടപ്പിലാക്കിയ വന്ധ്യകരണ പദ്ധതിയായ എ.ബി.സി ഇഴയുന്ന സ്ഥിതി രൂക്ഷമാകുന്നതാണ് തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കാൻ കാരണം. സംസ്ഥാനത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ബാധ്യസ്ഥമായ നഗരങ്ങളും ഗ്രാമങ്ങളും സുരക്ഷിതമാക്കാൻ ഉത്തരവാദിത്വമുള്ള സർക്കാരും തദ്ദേശ സ്ഥാപനങ്ങളും തെരുവ് നായ്ക്കളുടെ മുന്നിലേക്ക് ജനങ്ങളെ വലിച്ചെറിയുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. നാടെങ്ങും മാലിന്യ കൂമ്പാരം പെരുകുന്നതും ഇതിന് കാരണമാകുന്നുണ്ട്. എത്രയും പെട്ടെന്ന അധികൃതർ പരിഹാരം കാണണമെന്ന് സമീപവാസികൾ പറഞ്ഞു.
തൊടുപുഴ വാഴക്കുളം കാവന റോഡിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു
