തിരുവനന്തപുരം: എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കി. കോഴിക്കോട് നോർത്ത് മുൻ എംഎൽഎയായിരുന്നു എ പ്രദീപ് കുമാർ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. കെ.ക. രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായതോടെയാണ് പുതിയ നിയമനം. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ്, സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കോൺഗ്രസ് അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, കോഴിക്കോട് അർബൻ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രദീപ് കുമാറിൻറെ നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പാക്കിയ പ്രിസം പദ്ധതി ഏറെ വിജയകരനായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ
