തൃശൂർ: തൃശൂർ – പാലക്കാട് ദേശീയ പാതയിൽ വൻഗതാഗതക്കുരുക്ക്. കല്ലിടുക്ക് മുതൽ കുതിരാൻ വരെയുള്ള ആറു കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. പട്ടിക്കാട് റോഡിൽ പണി നടക്കുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ജോലിക്കും കോളെജുകളിലേക്കും പുറപ്പെടുന്നവർ ഉൾപ്പെടെ നിരവധി പേരാണ് വഴിയിൽ കുടുങ്ങിക്കിടക്കുന്നത്.
തൃശൂർ – പാലക്കാട് ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
