കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂറിൻറെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും ക്രൂരമായി മർദിച്ചതായി പരാതി. രാത്രി സുഹൃത്തിൻറെ പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് യദുവിനെയും കൂട്ടുകാരെയും സാമൂഹ്യവിരുദ്ധർ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. കണ്ണൂർ തൃച്ചംബരം ചിന്മയ സ്‌കൂൾ പരിസരത്തുവെച്ചാണ് മർദനം നടന്നത്. മകനെ ഹൈൽമറ്റ് കൊണ്ടും കൂട്ടുകാരെ ക്രൂരമായി തല്ലുകയും ചെയ്തുവെന്ന് സന്തോഷ് തൻറെ ഫെസ്ബുക്ക് പേജിൽ പങ്ക് വച്ചു. ഒപ്പം ഇവരെ ക്രൂരമായി മർദിച്ച യുവാവിൻറെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.
നടൻ സന്തോഷ് കീഴാറ്റൂറിൻറെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും സാമൂഹ്യവിരുദ്ധർ മർദിച്ചതായി പരാതി
