കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ 2 പൊലീസ് ഉദ‍്യോഗസ്ഥർ കസ്റ്റഡിയിൽ. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ കെ. ഷൈജിത്ത്, പടനിലം സ്വദേശിയായ സിപിഒ സനിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കേസിലെ 11, 12 പ്രതികളായ ഇവരെ താമരശേരി കോരങ്ങാട് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഇരുവരും ഒളിവിലായിരുന്നു. ജൂൺ 6ന് ആയിരുന്നു മലാപ്പറമ്പിലെ അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 3 സ്ത്രീകൾ ഉൾപ്പെടെ 9 പേർ പിടിയിലായിരുന്നു. തുടരന്വേഷണത്തിൽ പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ തെളിവ് ലഭിക്കുകയും ഇരുവരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.