ചെറുതോണി: വന്യമൃഗശല്യവും തെരുവ് നായ്ക്കളുടെ ആക്രമണവും വ്യാപിച്ചിട്ടും വിദ്യാർത്ഥികൾക്ക് സ്കൂളുകളിലും കോളജുകളിലും എത്താൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടും വനം വകുപ്പ് മന്ത്രിയെപ്പോലെ മന്ത്രി റോഷി അഗസ്റ്റിനും മൗനം പാലിക്കുകയാണെന്ന് കെ.എസ്.സി. സംസ്ഥാന പ്രസിഡണ്ട് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ പ്രസ്താവിച്ചു.
വന്യമൃഗശല്യംമൂലം വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നത് ഗൗരവമായി കണ്ട് സർക്കാർ നടപടികൾ സ്വീകരിക്കുക, മലയോര മേഖലയിലെ ഭാവി തലമുറയെ ഇല്ലാതാക്കുന്ന രീതിയിലുള്ള സർക്കാർ നയങ്ങൾ തിരുത്തുക, വിവിധ കാരണങ്ങളാൽ വിദ്യാഭ്യാസ വായ്പകൾ തടയുന്ന ബാങ്കുകളുടെ നയങ്ങൾതിരുത്തുവാൻ സർക്കാർ ഇടപെടുക , വിദ്യാഭ്യാസ വായ്പ വാങ്ങി പഠനം പൂർത്തിയാക്കിയെങ്കിലും ജോലി ലഭിക്കാത്തതിനാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പോയവരുടെ പേരിലുള്ള ജപ്തി നടപടികൾനിർത്തിവയ്ക്കുക, കാലാവധി ദീർഘിപ്പിച്ചു നൽകുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്കെ.എസ്.സി ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ വിദ്യാർത്ഥികൾചെറുതോണി നഗരം പാറ ഫോറസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനത്തിനുള്ളിൽ നായാട്ട് നടത്തുവാൻ ആഹ്വാനം ചെയ്ത മുഖ്യമന്തി വനത്തിനുള്ളിൽ കയറുന്നവർക്കെതിരെ കേസ് എടുക്കുമോ എന്ന് വ്യക്തമാക്കണം. ജോൺസ് ജോർജ് ആവശ്യപ്പെട്ടു.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾപരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നതിനു പകരം കൃഷിയിടങ്ങളിലിറങ്ങുന്നവന്യജീവികളെയും തെരുവ് നായ്ക്കളെയും ഇല്ലായ്മ ചെയ്യാനുള്ള അധികാരം ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും നൽകുകയാണ് ചെയ്യേണ്ടത്. കെ.എസ്.സി സംസ്ഥാനപ്രസിഡണ്ട് പറഞ്ഞു. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ കെ.എസ്.സി നേതൃത്വത്തിൽ വിദ്യാർത്ഥികൾ സംസ്ഥാന വ്യാപകമായി സമരമാരംഭിക്കുമെന്നും ജോൺസ് ജോർജ് പറഞ്ഞു. ചെറുതോണിയിലെ കേരളാ കോൺഗ്രസ് ഓഫീസ്പടിക്കൽ നിന്നാരംഭിച്ച് ടൗണിലൂടെ രണ്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് വിദ്യാർത്ഥികൾ ഫോറസ്റ്റ് ഓഫീസ് പടി ക്കലെത്തിയത്.
കെ.എസ്.സി ജില്ലാ പ്രസിഡണ്ട് തോമസ് അലക്സ് പൗവ്വത്ത്അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറിയേറ്റംഗംആൽബിൻ ആൻഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ.തോമസ് പെരുമന ,നോബിൾ ജോസഫ് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് അഡ്വ. എബി തോമസ് കെ.എസ്.സി സംസ്ഥാന-ജില്ലാ ഭാരവാഹികളായ സ്റ്റീഫൻ പ്ലാക്കുട്ടത്തിൽ, അരവിന്ദ് ജോൺ ,അദ്വൈത് ജയ് മോൻ ,ജോർജ് മാത്യു , അൽത്താഫ് നൗഷാദ്, സെബാസ്റ്റ്യൻ ജോസഫ്, അലൻ അലക്സ് ,കെ.എം ശ്യാം, ഗ്ലെൻക്രിസ്റ്റോ, ജെയിംസ് തോമസ് കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റിയംഗങ്ങളായ അഭിലാഷ് പാലക്കാട്ട്, ബി ബിൻ മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.