ഒട്ടാവ: ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ. സെപ്റ്റംബറിൽ ഇക്കാര‍്യത്തിൽ പ്രഖ‍്യാപനമുണ്ടാവുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.

2025 സെപ്റ്റംബറിൽ നടക്കുന്ന ഐക‍്യരാഷ്ട്രസഭയുടെ 80ആം സെഷനിൽ പലസ്തീനെ സ്വതന്ത്ര രാജ‍്യമായി പ്രഖ‍്യാപിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹമാസിൻ്റെ പിന്തുണയില്ലാതെ അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന സീനിയർ അതോറിറ്റി തെറഞ്ഞെടുപ്പ് അടക്കമുള്ള കാര‍്യങ്ങൾ നിരീക്ഷിച്ചതിനു ശേഷമായിരിക്കും പ്രഖ‍്യാപിക്കുന്നതെന്നും പ്രധാനമന്ത്രി വ‍്യക്തമാക്കി.





