ന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾ എ.ടി.എമ്മിലെന്നപോലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം ഡൽഹിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പിക്ക് കോൺഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാനും ജനങ്ങളിലേക്ക് സർക്കാർ പദ്ധതികളുടെ പണം നേരിട്ടെത്തിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞുവെന്ന് നാഗാലാൻഡ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ മോദി പറഞ്ഞു.
ഒരു പൈസ പോലും ബി.ജെ.പിയുടെ കാലത്ത് പുറത്തു പോയില്ല. ബി.ജെ.പിക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അഷ്ട ലക്ഷമിയെ പോലെയാണ്. ഭാരത് ജനതാ പാർട്ടിയുടെ കാലത്ത് വടക്കൻ സംസ്ഥാനങ്ങളോട് മുമ്പുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ മാറിയെന്നും മോദി കൂട്ടിച്ചേർത്തു.