ന്യൂഡൽഹി: എ.എ.പി കൗൺസിലർ ഡൽഹി എം.സി.ഡി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കൂറുമാറി ബി.ജെ.പിയിൽ ചേർന്നു. പവൻ സെഹരാവതെന്ന ഭാവൻ വാർഡിൽ നിന്നുള്ള കൗൺസിലറാണ് കക്ഷി. ഒരു സ്ഥാനാർത്ഥിക്ക് 35 വോട്ടാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ വേണ്ടത്. ബി.ജെ.പിക്ക് മൂന്ന് സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിക്ക് നാലു സ്ഥാനാർഥികളുമാണ് നിലവിൽ.
മൂന്ന് അംഗങ്ങളും സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ 105 വോട്ടാണ് ബി.ജെ.പിക്ക് വേണ്ടത്. 104 സീറ്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയിരുന്നു. എന്നാൽ ഒരംഗത്തിന്റെ കുറവുണ്ടായി. അതേസമയം, സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മൂന്ന് അംഗങ്ങളെയും ജയിപ്പിക്കാൻ കൂറുമാറിയ എ.എ.പി അംഗത്തിന്റെ വോട്ടിലൂടെ ബിജെപിക്ക് ഉറപ്പിക്കാനാവും.