തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് രണ്ടര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും തകരാറ് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ അടിയന്തിര ലാന്റിംഗിന് അനുമതി തേടി. സുരക്ഷിതമായാണ് ലാന്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഹൈഡ്രോളിംഗ് തകരാർ മാത്രമാണ് വിമാനത്തിന് ഉള്ളത്.
കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും ഏറെ നേരം പറന്നിരുന്നു. അവിടെ തന്നെ ലാന്റ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചതാണ്. എന്നാൽ സുരക്ഷ കൂടിയത് തിരുവനന്തപുരം വിമാനത്താവളമായതിനാൽ അവിടെ ഇറക്കാമെന്ന് തീരുമാനിച്ച ശേഷം ഇന്ധനം കളഞ്ഞ് വിമാനം നിലത്തിറക്കുകയുമായിരുന്നു.