Timely news thodupuzha

logo

മുഖ്യമന്ത്രിയെ വിമർശിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എ യൂത്ത് കോൺ​ഗ്രസ് സമരത്തിനെതിരായ പൊലീസ് ലാത്തിചാർജ്ജ് സഭ നി‍ർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. ഇതിന് മുഖ്യമന്ത്രി മറുപടി നൽകിയതോടെ സ്പീക്ക‍ർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് വിഡി സതീശൻ മുഖ്യമന്ത്രിയെ തിരിഞ്ഞു കൊത്തി. യൂത്ത് കോൺ​ഗ്രസുകാരുടെ സമരത്തെ പുച്ഛിക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് നൂറുകണക്കിന് പൊലീസുകാരെ വഴി നീളെ നി‍ർത്തിയും 42 അകമ്പടി വാഹനങ്ങൾ ഇറക്കിയും സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

പഴയ പിണറായിയേയും പുതിയ പിണറായിയേയും പേടിയില്ലെന്ന് ഒരു കാലത്ത് താൻ ഒരു സുരക്ഷയുമില്ലാതെ ഒറ്റയ്ക്ക് നടന്ന ആളാണ് താനെന്നും അറിയണമെങ്കിൽ കെ.സുധാകരനോട് ചോദിച്ചാൽ മതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമ‍ർശത്തിന് വി.ഡി സതീശൻ നൽകയ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *