കോഴിക്കോട്: ശ്രദ്ധക്കുറവ് മൂലം രോഗിയുടെ കാല് മാറി ശാസ്ത്രക്രിയ നടത്തിയ നാഷണൽ ആശുപത്രിയുടെ നടപടിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തിൽ പരിശോധിച്ച് വ്യക്തത വരുത്തുന്നതിനായി ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ യോഗം തുടങ്ങി. യോഗം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവിയുടെ ഓഫീസിലാണ്. വിദഗ്ധ ഡോക്ടർമാരും ഡി.എം.ഓയ്ക്കു പുറമെ യോഗത്തിൽ പങ്കെടുക്കും.