Timely news thodupuzha

logo

വിദ്യാർത്ഥി കൺസെഷൻ; കെ.എസ്.യൂ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം

തൊടുപുഴ: വിദ്യാർത്ഥികളുടെ കൺസക്ഷൻ വിഷയത്തിൽ കെ.എസ്.യൂ തൊടുപുഴയിൽ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം. കെ.എസ്.ആർ.ടി.സി കുട്ടികളുടെ കൺസെഷൻ വർധിപ്പിച്ച ​ഗവൺമെന്റ് നടപടിക്കെതിരെയാണ് വലതുപക്ഷ ​വിദ്യാർത്ഥി സംഘടന സമരം നടത്തിയത്. ബസ് യാത്ര തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം ചെറിയ രീതിയിൽ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് കുറച്ചു സമയത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ സേവനം മുടങ്ങി.

കൺസഷൻ നിരക്കിലുള്ളമാറ്റത്തിൽ കഴിഞ്ഞ ദിവസം ​ഗതാ​ഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസിൽ പഠിക്കുന്നവരും കൺസഷൻ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കൺസഷൻ കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *