മലങ്കര: തൊടുപുഴ മലങ്കര ഡാമിൽ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. കുട്ട വഞ്ചിയിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളികളുടെ വലയിലാണ് ആമ കുടുങ്ങിയത്.
ആമയെ വനം വകുപ്പ് അധികൃതർക്ക് കൈമാറി. മനുഷ്യരിൽ അലർജിക്ക് കാരണമാകുന്ന ചെഞ്ചെവിയൻ ആമകൾ തദ്ദേശജീവികളെ നശിപ്പിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.