Timely news thodupuzha

logo

Month: May 2023

നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47) ആണ് മരിച്ചത്. ഭൂമി വാതുക്കൽ സ്വദേശി സിറാജിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ജാമ്യത്തിലിറങ്ങിയ ശേഷം ഭൂമിവാതുക്കൽ ടൗണിൽ തട്ടുകട നടത്തിവരുകയായിരുന്നു. എംഎൽപി സ്കൂൾ പറമ്പിലെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അപകീർത്തിക്കേസിൽ രാഹുൽ ​​​ഗാന്ധിയുടെ അപ്പീലിൽ അന്തിമ വാദം ഇന്ന്

ന്യൂഡൽഹി: അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ അന്തിമ വാദം ഇന്ന്. ജസ്റ്റിസ് ഹേമന്ദ് പ്രചകാണ് വാദം കേൾക്കുന്നത്. അപ്പീലിൽ ഇന്ന് തന്നെ വിധി പറയാനും സാധ്യതയുണ്ട്. ശനിയാഴ്ച രാഹുലിന്‍റെ വാദം കേട്ട കോടതി എതിർഭാഗത്തിന് മറുപടി നൽകാൻ സമയം അനുവദിക്കുകയായിരുന്നു. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടുത്തം പാടില്ലെന്നും രാഹുലിനുവേണ്ടി ഹാജരായ വക്കീൽ ആവശ്യപ്പെട്ടു. അതേസമയം, പ്രസ്താവനകൾ നടത്തുമ്പോൾ രാഹുൽ തന്‍റെ സ്ഥാനം …

അപകീർത്തിക്കേസിൽ രാഹുൽ ​​​ഗാന്ധിയുടെ അപ്പീലിൽ അന്തിമ വാദം ഇന്ന് Read More »

സൈബർ ആക്രമണം; ആതിരയുടെ ആത്മഹത്യക്കു പിന്നിൽ പൊലീസിന്‍റെ നിസംഗതയെന്നും ആക്ഷേപം

കോട്ടയം: കടുത്തുരത്തിയിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആതിരയുടെ സംസ്കാരം ഇന്ന്. കോന്നല്ലൂർ സ്വദേശിയായ 26 കാരിയെ ഞായറാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ സുഹൃത്ത് അരുൺ വിദ്യാധരനെതിരെ പരാതി നൽകിയതിനു ശേഷമാണ് ജീവനൊടുക്കിയത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അരുണിനെതിരെ കേസെടുത്തു. അതേസമയം ആതിരയുടെ ആത്മഹത്യക്ക് പിന്നിൽ പൊലീസിന്‍റെ നിസംഗതയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ആതിരയും അരുണും തമ്മിൽ വഴക്കിലായിരുന്നു. ഇയാളുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാളുകൾക്ക് മുമ്പ് ഉപേക്ഷിച്ചതാണ്. യുവതിക്ക് വിവാഹാലോചനകൾ വരുന്നുണ്ടെന്നറിഞ്ഞ അരുൺ, …

സൈബർ ആക്രമണം; ആതിരയുടെ ആത്മഹത്യക്കു പിന്നിൽ പൊലീസിന്‍റെ നിസംഗതയെന്നും ആക്ഷേപം Read More »

കല്ലാർ ഡാമിന്‍റെ ഷട്ടറുകൾ 10 സെ.മി വീതം ഉയർത്തും; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

തൊടുപുഴ: കല്ലാർ ഡാമിൽ നിന്നും ഇന്ന് മുതൽ മെയ് 6 വരെ വെള്ളം തുറന്നുവിടും. ഡാമിന്‍റെ ഷട്ടറുകൾ 10 സെ.മി വീതം ഉയർത്തും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികളും ഡാം വൃത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾക്കുമായാണ് വെള്ളം തുറന്നു വിടുന്നത്. ഇതുമൂലം കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. “കല്ലാര്‍ ജലസംഭരണിയില്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള 4000 ക്യുബിക് മീറ്റര്‍ വെള്ളം ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ …

കല്ലാർ ഡാമിന്‍റെ ഷട്ടറുകൾ 10 സെ.മി വീതം ഉയർത്തും; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം Read More »

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലാകും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും പത്തനംത്തിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മലയോര മേഖലയിലുള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. അതിശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും മോശം കാലാവസ്ഥക്കും സാധ്യയുള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

“stranger Things” Geklärt? So Können Sie Die Spiele Alle Der Folge Ausprobieren, Nachfolgende Netflix Verborgen

Content Lassen Die leser Zigeunern Keineswegs Alle Ihr Stille Bringen Automatische Übersetzungen Bei ” Austesten ” As part of Englisch Wie Füttert Man Haferflocken?babygeführte Entwöhnung? Von Schweden Bis Boden Ihr Aufgehenden Asterisk Die 6 Besten Websites, Damit Seo Dahinter Bimsen Ein großteil Volk einsehen sie auf keinen fall einmal, sofern eltern aufgenommen jedermann vorgespielt ist …

“stranger Things” Geklärt? So Können Sie Die Spiele Alle Der Folge Ausprobieren, Nachfolgende Netflix Verborgen Read More »

ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു

തൊടുപുഴ: അതിരുകളില്ലാത്ത മാനവികതയുടെ സന്ദേശമാണ് ഹജ്ജ് പകർന്ന് നൽകുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് കുന്നം ദാറുൽ ഫതഹ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഹജ്ജ്കമ്മിറ്റി ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ അബ്ദുൾ സലാം സഖാഫി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഓൺലൈൻ സന്ദേശം നൽകി. ദാറുൽ ഫതഹ് ജന.സെക്രട്ടറി അബ്ദുൽ കരിം സഖാഫി മുഖ്യ പ്രഭാഷണം നടത്തി. …

ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു Read More »

യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അനിൽ കനകൻ

അടിമാലി: മെയ് 5, 6, 7 തിയതികളിൽ അടിമാലിയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവികുളം നിയോജക മണ്ഡലം പ്രസിഡൻറ് അനിൽ കനകൻ പറഞ്ഞു. ഇതിൻ്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും പ്രവർത്തകയോഗങ്ങൾ ചേർന്നു. 3000 പ്രവർത്തകർ പ്രകടനത്തിൽ ഭാഗഭാക്കാവും. നാളെ മുതൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, വിവിധ കലാകായിക മത്സരങ്ങൾ, രക്തദാനം, അഗതിമന്ദിരങ്ങളിൽ സ്നേഹവിരുന്ന്, നിർദ്ധനരായ രോഗിക്കൾക്ക് ചികിത്സാ സഹായം എന്നിവ സമ്മേളനത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഓരോ …

യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അനിൽ കനകൻ Read More »

ആയിരത്തോളം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ രാജമ്മ.കെ.പിക്ക് യാത്രയയപ്പ് നൽകി പൗരസമിതിയുടെ

ചെറുതോണി: 40 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അംഗൻവാടി അധ്യാപിക രാജമ്മ.കെ.പിക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 1983 ലാണ് ലക്ഷം കവല സ്വദേശിയായ രാജമ്മ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളം അംഗൻവാടിയിൽ 17 വർഷം സേവനം അനുഷ്ഠിച്ചു. തുടർന്ന് ലക്ഷം കവല അംഗൻവാടിയിൽ രണ്ടര വർഷവും അതിനുശേഷം സ്കൂൾ സിറ്റി അംഗൻവാടിയിൽ നീണ്ട 23 വർഷവും കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. കൊച്ചു വാഴത്തോപ്പ് സ്കൂൾ സിറ്റി അംഗൻവാടിയിൽ …

ആയിരത്തോളം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ രാജമ്മ.കെ.പിക്ക് യാത്രയയപ്പ് നൽകി പൗരസമിതിയുടെ Read More »

പ്രവേശനോത്സവത്തിലൂടെ മദ്രസാ അദ്യാനവർഷത്തിന് തുടക്കമായി, മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യം; ജലീൽ ഫൈസി

മുതലക്കോടം: മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യമാണന്ന് സമസ്ത കേരള ജംഇത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി ജലീൽ ഫൈസി പറഞ്ഞു. അറിവ് നുകരാം വിജയം നേടാം എന്ന പ്രമേയത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്രസാ പ്രവേശനോത്സവത്തിൻ്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുതലക്കോടം പഴേരി അൻസാറുൽ ഇസ്‌ലാം മദ്രസയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിദ്യഭ്യാസം ശാസ്ത്രീയമായി മദ്രസകളിലൂടെ മാത്രമേ നടപ്പിലാക്കാൻ സാധിക്കൂവെന്നും, സമുദായം വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ സമാധാനത്തിൻ്റേയും, …

പ്രവേശനോത്സവത്തിലൂടെ മദ്രസാ അദ്യാനവർഷത്തിന് തുടക്കമായി, മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യം; ജലീൽ ഫൈസി Read More »

നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യം; ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ

ഇലഞ്ഞി: കേരളത്തിന്റെ നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ. കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയഞ്ചാം ജന്മദിന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇലഞ്ഞി ഫൊറോന പള്ളിയിൽ നടന്ന സമ്മേളനം വെരി. റവ. ഫാ.ജോസഫ് ഇടത്തുംപറമ്പിൽ ഉൽഘാടനം ചെയ്തു. കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശാൻ ഇടയാക്കിയ ഉത്തരവാദിത്വപ്രക്ഷോഭം, മലയാളി മെമ്മോറിയൽ, നിവർത്തന പ്രക്ഷോഭം എന്നിവയ്ക്ക് നേതൃത്വം കൊടുത്തത് കത്തോലിക്കാ കോൺഗ്രസാണ്. കർഷക …

നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യം; ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ Read More »

കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച്‌ സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ, കോർപറേറ്റ്‌ പ്രീണന നയങ്ങൾക്കെതിരെ തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിലുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച്‌ സംയുക്ത കിസാൻ മോർച്ച. കേന്ദ്ര ട്രേഡ്‌ യൂണിയനുകളുമായി സഹകരിച്ച്‌ വൻ പോരാട്ടങ്ങൾക്ക്‌ തുടക്കം കുറിക്കുമെന്ന്‌ ദേശീയ സമിതിക്കുശേഷം കിസാൻ മോർച്ച നേതാക്കൾ പ്രഖ്യാപിച്ചു. ആഗസ്ത് ഒന്നു മുതൽ 15 വരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ്, ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ -എന്നിവയുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്ര നടപടി …

കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച്‌ സംയുക്ത കിസാൻ മോർച്ച Read More »

സുഡാനിൽനിന്ന്‌ ഞായറാഴ്ച 22 മലയാളികൾകൂടി തിരിച്ചെത്തി

തിരുവനന്തപുരം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽനിന്ന്‌ ഞായറാഴ്ച 22 മലയാളികൾകൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡൽഹിയിൽനിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ ഒമ്പതുപേർ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇതോടെ നാലുദിവസത്തിനുള്ളിൽ സുഡാനിൽനിന്ന്‌ നാട്ടിലെത്തിയവരുടെ ആകെ എണ്ണം 80 ആയി. തിങ്കളാഴ്ച 180 പേർകൂടി കൊച്ചിയിലെത്തിയേക്കും. ജിദ്ദയിൽനിന്ന്‌ 180 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ ഒരു വിമാനം നേരിട്ട് ഞായർ രാവിലെ ആറോടെ കൊച്ചിയിലെത്തും. ബംഗളൂരുവിൽനിന്ന് 40 പേരും ഡൽഹിയിൽനിന്ന് 33 പേരും മുംബൈയിൽനിന്ന് ഏഴുപേരുമാണ്‌ ഇതിനോടകം …

സുഡാനിൽനിന്ന്‌ ഞായറാഴ്ച 22 മലയാളികൾകൂടി തിരിച്ചെത്തി Read More »

ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തവർ 11556 ആളുകൾ

കൊച്ചി: പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ 11556 പേർ യാത്ര ചെയ്തു. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആദ്യദിനത്തിൽ 6559 പേരാണ് യാത്ര ചെയ്തതെങ്കിൽ ഇന്നലെ ഒരു ദിവസം മാത്രം അതിന്റെ ഇരട്ടിയോളം പേർ യാത്ര ചെയ്തുവെന്ന കണക്കാണ് പുറത്ത് വരുന്നത്. പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ ഗണ്യമായ വർധനവ് …

ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തവർ 11556 ആളുകൾ Read More »

ടേക്ക് എ ബ്രേക്ക്; സംസ്ഥാനതല ഉദ്ഘാടനം ചെർപ്പുളശേരിയിൽ മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു

പാലക്കാട്: മാലിന്യ സംസ്കരണത്തിലും പൊതു ശുചിത്വത്തിനും കേരളത്തിലെ ജനങ്ങൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെർപ്പുളശേരി അയ്യപ്പൻകാവ് പരിസരത്തെ വഴിയിടം ടേക്ക് എ ബ്രേക്ക് നാടിന് സമർപ്പിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. വ്യക്തി ശുചിത്വവും വീടുകളിലെ ശുചിത്വവും ഉറപ്പുവരുത്തുന്ന മലയാളി പൊതുശുചിത്വം ഉറപ്പുവരുത്തുന്നില്ല. ഇത് മാറ്റിയേ തീരൂ. മാലിന്യനിർമാർജനം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. എല്ലാ വീട്ടിലും …

ടേക്ക് എ ബ്രേക്ക്; സംസ്ഥാനതല ഉദ്ഘാടനം ചെർപ്പുളശേരിയിൽ മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു Read More »

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പെന്ന വ്യവസ്ഥ ആവശ്യമില്ലന്നും നിബന്ധനകൾക്ക് വിധേയമാകുമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: വീണ്ടെടുക്കാനാകാതെ തകർന്ന കുടുംബങ്ങൾ വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 142–ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. ജസ്റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ.എസ്.ഒക, വിക്രം നാഥ്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള കാലയളവ്, ആർട്ടിക്കിൾ 142 പ്രകാരം സുപ്രീം കോടതിക്ക് നീക്കാനാകുമോ എന്നായിരുന്നു ബെഞ്ച് പരിശോധിച്ചത്. ഇതിൽ വാദം …

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പെന്ന വ്യവസ്ഥ ആവശ്യമില്ലന്നും നിബന്ധനകൾക്ക് വിധേയമാകുമെന്നും സുപ്രീംകോടതി Read More »

മോദി സർക്കാർ ഇത്‌ വലിയ പ്രചാരണ വിഷയമാക്കുമ്പോൾ ഒരുകാര്യം മറച്ചുവയ്‌ക്കുന്നു, കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികളിൽ പൊതുമുതൽമുടക്കുന്നത് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണം; സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗം

ന്യൂഡൽഹി: മോദി ഭരണത്തിൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പരിതാപകരമായതായും തൊഴിലില്ലായ്‌മ രൂക്ഷമായതായും സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗം വിലയിരുത്തി. കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികളിൽ പൊതുമുതൽമുടക്കുന്നത് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ഇത്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വാങ്ങൽശേഷികൂട്ടി സമ്പദ്‌വ്യവസ്ഥയെ ചലനാത്‌മകമാക്കുകയും ചെയ്യും. ലോകത്തിലെ വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഐഎംഎഫ്‌ കണക്കിൽ ഏറ്റവും വേഗത്തിലാണ്‌ ഇന്ത്യയുടെ ജിഡിപി വളർച്ച. മോദി സർക്കാർ ഇത്‌ വലിയ പ്രചാരണ വിഷയമാക്കുമ്പോൾ ഒരുകാര്യം മറച്ചുവയ്‌ക്കുന്നു. 2021 സാമ്പത്തികവർഷത്തെ 9.1 ശതമാനം വളർച്ച തൊട്ടു മുൻവർഷത്തെ 5.8 ശതമാനം …

മോദി സർക്കാർ ഇത്‌ വലിയ പ്രചാരണ വിഷയമാക്കുമ്പോൾ ഒരുകാര്യം മറച്ചുവയ്‌ക്കുന്നു, കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികളിൽ പൊതുമുതൽമുടക്കുന്നത് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണം; സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗം Read More »

ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ

ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിട്ടാൽ ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ. ഇത് സംബന്ധിച്ച സത്യവാങ്മൂലം സി.ബി.ഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. കൊച്ചി സി.ബി.ഐ യൂണിറ്റിലെ എസ്.പി.എ ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കെ.ബാബു, ജോസ്.കെ.മാണി എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സി.ബി.ഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; പ്രതിയുടെ ശരീരത്തിനുള്ളില്‍ നിന്നുമാണ് കണ്ടെടുത്തത്

കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. മലപ്പുറം വേങ്ങര സ്വദേശി സാലിം (28)ആണ് അറസ്റ്റിലായത്. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി 966 ഗ്രാം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്തിയതത്. ഞായറാഴ്ച രാത്രി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് എക്‌സറേ …

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; പ്രതിയുടെ ശരീരത്തിനുള്ളില്‍ നിന്നുമാണ് കണ്ടെടുത്തത് Read More »

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വൈദ്യൂതി ലൈനിൽ നിന്ന് ഷോക്കേറ്റ് മുൻ പഞ്ചായത്ത് അംഗം മരിച്ചു

കണ്ണൂർ: വൈദ്യൂതി ലൈനിൽ നിന്ന് ഷോക്കേറ്റ് മുൻ പഞ്ചായത്ത് അംഗം മരിച്ചു. കീഴ്പ്പള്ളി പാലെരിഞ്ഞാൽ സ്വദേശി എം കെ ശശി (51) ആണ് മരിച്ചത്. വീടിന് സമീപത്തുവച്ചാണ് ഷോക്കേറ്റത്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറളം പഞ്ചായത്ത് മുൻ അംഗമായ എം കെ ശശി നിലവിൽ സി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറിയുമാണ്.

പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: സുരക്ഷാഭീഷണിയെത്തുടര്‍ന്ന് പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐ.എം.ഒ അടക്കമുള്ള ആപ്പുകളാണ് കേന്ദ്രം വിലക്കിയത്. പാകിസ്താനില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തീവ്രവാദികള്‍ ഈ മെസഞ്ചര്‍ ആപ്പുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഐ.എം.ഒയ്ക്ക് പുറമെ ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കോൺയോൺ, എലമെന്റ്, സെക്കന്റ് ലൈൻ, സാംഗി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്‌.

ദേശീയനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയാണെന്നും പാർലമെന്റ് പരിശോധിക്കണമെന്നും മന്ത്രി ആർ.ബിന്ദു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയാണെന്നും പാർലമെന്റ് പരിശോധിക്കണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‍വർക്ക് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ അസംബ്ലി ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ ചവിട്ടിത്താഴ്ത്തി കേന്ദ്രീകരണം അടിച്ചേൽപ്പിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസനയം. മുൻകാല നയരേഖകളുടെ നേട്ടങ്ങളും കോട്ടങ്ങളും സൂക്ഷ്‌മ‌പരിശോധന നടത്തിവേണം ഒരു വിദ്യാഭ്യാസ നയരേഖ വാസ്‌തവത്തിൽ പുറത്തിറക്കാൻ. ആ ശ്രമം ദേശീയ വിദ്യാഭ്യാസനയം രൂപീകരണത്തിൽ ഉണ്ടായിട്ടേയില്ല. യാതൊരു സാമൂഹ്യസംവിധാനത്തിന്റെയും …

ദേശീയനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയാണെന്നും പാർലമെന്റ് പരിശോധിക്കണമെന്നും മന്ത്രി ആർ.ബിന്ദു Read More »

സാമ്രാജ്യത്വത്തിന്റെ കടന്നു കയറ്റങ്ങളും, തൊഴിലാളികൾക്കും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയും നടക്കുന്ന ആക്രമണങ്ങളെ തുറന്നു കാണിക്കാൻ നമുക്ക് മെയ് ദിനാചരണം വിനിയോഗിക്കേണ്ടതുണ്ട്; തൊഴിൽമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്കും ജീവന ഉപാധികൾക്കും മേലുള്ള സാമ്രാജ്യത്വത്തിന്റെ അതീശത്വ പ്രവണതയ്‌ക്കെതിരെ ശക്തമായ ശബ്ദം ഉയർത്തേണ്ട ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് തൊഴിലാളി വർഗ്ഗം കടന്നു പോകുന്നത്. ഇക്കൊല്ലത്തെ മെയ് ദിനത്തിന് ഇന്ത്യയിൽ മെയ് ദിനാചരണം ആരംഭിച്ചിട്ട് 100 വർഷങ്ങൾ പൂർത്തിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. 1923 ലാണ് സഖാവ് എം.ശിങ്കാര വേലു അന്നത്തെ മദ്രാസിൽ ചെങ്കൊടി ഉയർത്തിക്കൊണ്ട് ഇന്ത്യയിൽ മെയ് ദിനത്തിന് തുടക്കം കുറിച്ചത്. സാമ്രാജ്യത്വത്തിന്റെ കടന്നു കയറ്റങ്ങളും, തൊഴിലാളികൾക്കും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയും നടക്കുന്ന ആക്രമണങ്ങളെ …

സാമ്രാജ്യത്വത്തിന്റെ കടന്നു കയറ്റങ്ങളും, തൊഴിലാളികൾക്കും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയും നടക്കുന്ന ആക്രമണങ്ങളെ തുറന്നു കാണിക്കാൻ നമുക്ക് മെയ് ദിനാചരണം വിനിയോഗിക്കേണ്ടതുണ്ട്; തൊഴിൽമന്ത്രി Read More »

മൈത്രി കുടിവെള്ള വിതരണ പദ്ധതിയുടെ വാർഷിക പൊതുയോ​ഗം നടന്നു

മുവാറ്റുപുഴ: കല്ലൂർക്കാട് മൈത്രി കുടിവെള്ള വിതരണ പദ്ധതിയുടെ വാർഷിക പൊതുയോ​ഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ 2022 ൽ പ്രവർത്തനം ആരംഭിച്ച കുടവെള്ള പദ്ധതിയുടെ വിജയകരമായ പ്രവർത്തനത്തെ അദ്ദേ​ഹം പ്രശംസിച്ചു. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തെക്കേക്കര മുഖ്യ അതിഥിയായി പങ്കെടുത്തു. കുടിവെള്ള പദ്ധതിയുടെ പ്രസിഡന്റ് ബിജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോജ് കെ.കെ സ്വാ​ഗതം ആശംസിച്ചു. നിലവിൽ 71 ​ഗുണഭോക്താക്കൾക്കുള്ള പദ്ധതി സൊസൈറ്റീസ് ആക്ട് …

മൈത്രി കുടിവെള്ള വിതരണ പദ്ധതിയുടെ വാർഷിക പൊതുയോ​ഗം നടന്നു Read More »

Site Leurs Expatriés Ou win win ma chance Français À Dans un pays européen

Ravi Remarquables Casinos Qui proposent Nos Bonus Sans Archive Au sujets des Champions Existants Francesoir : 1 Seconde Moche Internationale Selon le Covid, Cette Capture Í  ce genre de Martyres De ce Accord De presse Culturel Casino Un peu Legal Luxembourg Encore toi-même réceptionnez pour niveau en le chantier VIP, come guadagnare con i galet con …

Site Leurs Expatriés Ou win win ma chance Français À Dans un pays européen Read More »

40 വർഷത്തെ സേവനം, രാജമ്മ ടീച്ചറിന് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

ചെറുതോണി: 40 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അംഗൻവാടി അധ്യാപിക രാജമ്മ കെ പിക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 1983 ലാണ് ലക്ഷം കവല സ്വദേശിയായ രാജമ്മ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളം അംഗൻവാടിയിൽ 17 വർഷം സേവനം അനുഷ്ഠിച്ചു. തുടർന്ന് ലക്ഷം കവല അംഗൻവാടിയിൽ രണ്ടര വർഷവും അതിനുശേഷം സ്കൂൾ സിറ്റി അംഗൻവാടിയിൽ നീണ്ട 23 വർഷവും കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. കൊച്ചു വാഴത്തോപ്പ് സ്കൂൾ …

40 വർഷത്തെ സേവനം, രാജമ്മ ടീച്ചറിന് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി Read More »

എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും, അവ ഇനിയും പൂർണമായിട്ടില്ല; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ട‌‌‌പ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിതെന്നും അദ്ദേഹം മെയ്‌ദിന സന്ദേശത്തിൽ പറഞ്ഞു. ഒരു ദിവസം എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമമെന്ന അവകാശം നേടിയെടുക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്യുകയും രക്തസാക്ഷികളാവുകയും ചെയ്‌തതിൻറെ ഉജ്ജ്വല സ്മരണയാണ് മെയ്ദിനം. വിവിധ ഭൂഖണ്ഡങ്ങളിൽ, രാജ്യങ്ങളിൽ വിവിധ കാലങ്ങളിൽ എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ …

എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും, അവ ഇനിയും പൂർണമായിട്ടില്ല; എം.വി.ഗോവിന്ദൻ Read More »

കൊല്ലത്ത് രണ്ടു അപകടങ്ങളിലായി മൂന്നു മരണം

കൊല്ലം: സ്ഥലത്തെ ബൈപ്പാസില്‍ മങ്ങാട് രണ്ടു അപകടങ്ങളിലാണ് മൂന്നു പേര്‍ മരിച്ചത്. കാറുകള്‍ കൂട്ടിയിടിച്ച് കായംകുളം കണ്ടല്ലൂര്‍ സ്വദേശി ഡോ. മിനി ഉണ്ണികൃഷ്ണന്‍, കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡോ. മിനിയുടെ മരുമകളും ഒന്നര വയസ്സുള്ള ചെറുമകളുമാണ് പരിക്കേറ്റ് കൊല്ലം സ്വകാര്യമെഡിക്കല്‍ കോളെജിൽ ചികിത്സയിലാണ്. ഇരുവരുടേയും പരിക്ക് ഗുരുതരമാണ്. ഹോമിയോ ഡോക്ടറായ മിനി നെയ്യാറ്റിന്‍കരയില്‍ വെച്ചു നടന്ന ചടങ്ങില്‍ അവാര്‍ഡ് വാങ്ങി തിരികെ കായംകുളത്തെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ബൈപ്പാസുണ്ടായ ബൈക്ക് അപകടത്തില്‍ …

കൊല്ലത്ത് രണ്ടു അപകടങ്ങളിലായി മൂന്നു മരണം Read More »

അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല, ഇടുക്കിയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കു; മന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതല ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,. രണ്ട് ദിവസം മുമ്പാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടത്. എന്നാൽ ഇതോടെ ചിന്നക്കനാലിലെ കാട്ടാന ആക്രമണം കുറഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം ഉണ്ടായി. …

അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല, ഇടുക്കിയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കു; മന്ത്രി എ.കെ.ശശീന്ദ്രൻ Read More »

സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം; മെയ് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനമാണ്. കാലങ്ങളായി നീണ്ട തൊഴിലാളികളുടെ പോരാട്ടവും കഷ്ടപ്പാടും സ്മരിക്കുന്ന ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്‍റെ ആവേശം തുടിക്കുന്ന ദിനമെന്ന് മുഖ്യമന്ത്രി കുറിച്ചു .തൊഴിലാളികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഫെസ്ബുക്കിൽ പോസ്റ്റ്. ഫെസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ….. ഇന്ന് മെയ് 1, ലോക തൊഴിലാളി ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന …

സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം; മെയ് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി Read More »

പ്രധാനമന്ത്രിയുടെ റാലിക്കിടെ കർണാടകയിൽ സുരക്ഷാ വീഴ്ച

ബാംഗ്ലൂർ: കർണാടകയിൽ പ്രധാനമന്ത്രിയുടെ റാലിക്കിടെ വൻ സുരക്ഷാ വീഴ്ച. റാലി കടന്നുപോകുന്നതിനിടെ ഒരാൾ ഫോൺ എറിഞ്ഞു. ഫോൺ മോദി സഞ്ചരിച്ച വാഹനത്തിന്റെ ബോണറ്റിലാണ് വീണത്. മൈസൂരുവിൽ മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. തുറന്ന വാഹനത്തിൽ അഭിവാദ്യം ചെയ്ത് റാലി നീങ്ങുന്നതിനിടെയായിരുന്ന സംഭവം. ഫോൺ ആരുടേയും ദേഹത്ത് കൊണ്ടില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ ബിജെപി പ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കി.പ്രധാനമന്ത്രിയെ കണ്ട സന്തോഷത്തിൽ ഫോൺ കയ്യിൽ നിന്നും അറിയാതെ തെറിച്ചു വീണതാണെന്നാണ് നിഗമനം. ഇയാൾക്ക് തെറ്റായ ഉദ്ദേശം …

പ്രധാനമന്ത്രിയുടെ റാലിക്കിടെ കർണാടകയിൽ സുരക്ഷാ വീഴ്ച Read More »