Timely news thodupuzha

logo

നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47) ആണ് മരിച്ചത്.

ഭൂമി വാതുക്കൽ സ്വദേശി സിറാജിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ജാമ്യത്തിലിറങ്ങിയ ശേഷം ഭൂമിവാതുക്കൽ ടൗണിൽ തട്ടുകട നടത്തിവരുകയായിരുന്നു. എംഎൽപി സ്കൂൾ പറമ്പിലെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *