Timely news thodupuzha

logo

പ്രധാനമന്ത്രിയുടെ റാലിക്കിടെ കർണാടകയിൽ സുരക്ഷാ വീഴ്ച

ബാംഗ്ലൂർ: കർണാടകയിൽ പ്രധാനമന്ത്രിയുടെ റാലിക്കിടെ വൻ സുരക്ഷാ വീഴ്ച. റാലി കടന്നുപോകുന്നതിനിടെ ഒരാൾ ഫോൺ എറിഞ്ഞു. ഫോൺ മോദി സഞ്ചരിച്ച വാഹനത്തിന്റെ ബോണറ്റിലാണ് വീണത്. മൈസൂരുവിൽ മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. തുറന്ന വാഹനത്തിൽ അഭിവാദ്യം ചെയ്ത് റാലി നീങ്ങുന്നതിനിടെയായിരുന്ന സംഭവം. ഫോൺ ആരുടേയും ദേഹത്ത് കൊണ്ടില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇയാൾ ബിജെപി പ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കി.പ്രധാനമന്ത്രിയെ കണ്ട സന്തോഷത്തിൽ ഫോൺ കയ്യിൽ നിന്നും അറിയാതെ തെറിച്ചു വീണതാണെന്നാണ് നിഗമനം.

ഇയാൾക്ക് തെറ്റായ ഉദ്ദേശം ഉണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല. ഫോൺ എറിഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *