Timely news thodupuzha

logo

Timely A

ഹാപ്പ് ഡെയിലി അരുൺ ഐസ്ക്രീംസിൽ അത്യു​ഗ്രൻ ഓഫർ

തൊടുപുഴ: മെയ് 19ന് സവിശേഷ ഓഫർ ഒരുക്കി ഹാപ്പ് ഡെയിലി അരുൺ ഐസ്ക്രീംസ്. ഏറ്റവുമടുത്തുള്ള ഹാപ്പ് ഡെയിലിയിൽ വെറും 25 രൂപ നൽകി 175 രൂപ വിലയുള്ള ഐസ്ക്രീമുകൾ ആസ്വദിക്കാൻ അവസരം നൽകുന്നു. തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഹാപ് ഡെയിലി അരുൺ ഐസ്ക്രീംസിൽ നിന്നും ഉപഭോക്താക്കൾക്ക് വിവിധ ഫ്ലേവറുകളിൽ തയ്യാറാക്കിയിരിക്കുന്ന ഐസ്ക്രീമുകൾ ആസ്വദിക്കാം. ഓഫർ ലഭിക്കുന്നതിനായി ചില നിബന്ധനകളും മുമ്പോട്ടു വയ്ക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കൂപ്പൺ കൈമാറാൻ പാടില്ല, കൂപ്പണിൽ നൽകിയിരിക്കുന്ന ഐറ്റംസ് മാത്രമേ ലഭിക്കൂ, ഐസ്ക്രീം …

ഹാപ്പ് ഡെയിലി അരുൺ ഐസ്ക്രീംസിൽ അത്യു​ഗ്രൻ ഓഫർ Read More »

‍വരൾച്ച; യഥാർത്ഥ നഷ്ടം 1500 കോടി: മന്ത്രിമാരുടെ സന്ദർശനം പ്രഹസനമെന്ന് കേരള കോൺഗ്രസ്

ഇടുക്കി: കടുത്ത വരൾച്ച മൂലം ഇടുക്കി ജില്ലയിൽ 1500ലേറെ കോടി രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നും നഷ്ടം 150 കോടിയായി നിജപ്പെടുത്തിയ മന്ത്രിമാരുടെ നടപടി അപലപനീയം ആണെന്നും കേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു. സംസ്ഥാനത്ത് കൊടും വരൾച്ച ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാനത്തിന് ഉണ്ടായ യഥാർത്ഥ നഷ്ടം കണക്കാക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വരൾച്ച മുൻകൂട്ടി കണ്ടു കണക്കെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ സർക്കാർ സംവിധാനം അനങ്ങിയില്ല. സംസ്ഥാനത്ത് ലോകസഭാ തിരഞ്ഞെടുപ്പ് …

‍വരൾച്ച; യഥാർത്ഥ നഷ്ടം 1500 കോടി: മന്ത്രിമാരുടെ സന്ദർശനം പ്രഹസനമെന്ന് കേരള കോൺഗ്രസ് Read More »

കൊച്ചിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ മോഡൽ ഉൾപ്പെടെ 6 പേർ പിടിയിൽ

കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ ആറംഗ സംഘം പിടിയിൽ. വരാപ്പുഴ സ്വദേശിയായ മോഡൽ അൽക്ക ബോണിയും, സുഹൃത്ത് എബിൻ ലൈജുവാണ് മുഖ്യപ്രതികൾ. ആഷിഖ് അൻസാരി, രഞ്ജിത്, സൂരജ്, മുഹമ്മദ് അസർ എന്നിവരാണ് മറ്റു പ്രതികൾ. 18നും 24നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെല്ലാവരും. കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. കൊക്കെയ്നും എം.ഡി.എം.എയും ഇവരിൽ നിന്നു പിടിച്ചെടുത്തു. മോഡലിങ്ങിന്‍റെ മറവിലാണ് ലഹരിക്കടത്തെന്ന് പൊലീസ് പറയുന്നു. ഹരി വിൽപ്പനയുടെ കണക്കുകൾ എഴുതിയ ബുക്കും ലോഡ്ജ് …

കൊച്ചിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ മോഡൽ ഉൾപ്പെടെ 6 പേർ പിടിയിൽ Read More »

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറത്തുവന്ന മുന്നറിയിപ്പു പ്രകാരം നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അതേസമയം, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും യെലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്. വിവിധ ജില്ലകളിലെ യെലോ, ഓറഞ്ച് …

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലര്‍ട്ട് Read More »

യദു ഓടിച്ച ബസിൽ പരിശോധന നടത്തി എം.വി.ഡി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പൊലീസിന്‍റെ ആവശ്യപ്രകാരമാണ് പരിശോധന നടന്നത്. ബസിന്‍റെ വേഗപ്പൂട്ടും ജി.പി.എസും പ്രവത്തന രഹിതമാണെന്ന് പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. യദുവിനെതിരായ മേയറുടെ പരാതിയിന്മേലെടുത്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. അതിനു മുന്നോടിയായിട്ടായിരുന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. എന്തൊക്കെ കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്ന് എംവിഡിക്ക് പൊലീസ് നിർദേശം നൽകിയിരുന്നു.

കാസർഗോഡ് ട്രാൻഫോമറിൽ കയറിയ 45കാരൻ ഷോക്കേറ്റ് മരിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് ട്രാൻഫോമറിൽ കയറി യുവാവ് അത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ ഉദയനാണ്(45) മരിച്ചത്. ഉച്ചയോടെ മെട്രോ സിൽക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിലേക്ക് സുരക്ഷാവേലി മറികടന്ന് ഇയാൾ കയറുകയായിരുന്നു. തുടർന്ന് ഉദയൻ ഷോക്കേറ്റ് തെറിച്ചു വീണു. ഉദയനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്ക് മാനസികാസ്വാസ്ഥ്യുമുള്ളയാളായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 20ന് ഇടുക്കിയില്‍

ഇടുക്കി: വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മേയ് 20ന് രാവിലെ 10 മുതല്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ജൈവ വൈവിധ്യ പഠനോൽസവത്തിന് മെയ് 20 തുടക്കം

ഇടുക്കി: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂൾ കുട്ടികൾക്കായി മൂന്ന് ദിവസത്തെ ജൈവവൈവിധ്യ പഠനോൽസവം നടത്തുന്നു. മെയ് 20 മുതൽ 22 വരെ അടിമാലിയിലും മൂന്നാറിലുമായാണ് പരിപാടി സംഘടിപ്പിക്കുക. ഹരിതകേരളമിഷന് കീഴിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് ജില്ലാതല ക്വിസ് മൽസരത്തിലൂടെ തെരഞ്ഞെടുത്ത 60 കുട്ടികളാണ് പഠനോൽസവത്തിൽ പങ്കെടുക്കുക. ലോക ജൈവവൈവിധ്യ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന …

ജൈവ വൈവിധ്യ പഠനോൽസവത്തിന് മെയ് 20 തുടക്കം Read More »

പി.എഫ് – ഇ.എസ്.ഐ അദാലത്ത് 27ന്

അടിമാലി: തൊഴിലാളികൾ, തൊഴിലുടമകൾ പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ഇ എസ് ഐ കോർപറേഷനും ചേർന്നു നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് മെയ് 27ന് ഇ.എസ്.ഐ കോർപ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസിൽ വച്ചു നടക്കും. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ വിശദമായ പരാതി മൂന്നാർ പി.എഫ് ഓഫീസിൽ നേരിട്ടോ, തപാലിലോ, അസിസ്റ്റൻറ് പി.എഫ് കമ്മീഷണർ, പി.എഫ് ജില്ലാ ഓഫീസ്, മൂന്നാർ – ഈ വിലാസത്തിലോ do.munnar@epfindia.gov.in – ഇ മെയിലിലോ …

പി.എഫ് – ഇ.എസ്.ഐ അദാലത്ത് 27ന് Read More »

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ കയറുവാൻ നിയന്ത്രണം ഏർപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്ത്

കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലമായ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ കയറുവാൻ നിയന്ത്രണം ഏർപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഒരേ സമയം 25 പേരിൽ കൂടുതൽ പേർ പാലത്തിൽ കയറരുതെന്ന സെക്രട്ടറിയുടെ പേരിലുള്ള മുന്നറിയിപ്പ് ബോർഡ് പാല ത്തിൽ സ്ഥാപിച്ചു. കീരംപാറ പഞ്ചായത്തിലെ ചാരുപാറയേയും കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയേയും ബന്ധിപ്പിക്കുന്നതാണ് പെരിയാറിനു കുറുകെയുള്ള തൂക്കുപാലം. 185 മീറ്റർ നീളവും പെരിയാർപുഴ യിലെ ജലനിരപ്പിൽ നിന്നും 200 മീറ്റർ …

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ കയറുവാൻ നിയന്ത്രണം ഏർപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്ത് Read More »

രാഹുലിന് ജർമൻ പൗരത്വമില്ല, റെഡ് കോർണർ നോട്ടീസ് ഇറക്കാൻ സാധ്യത

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ രാഹുലിനെ കണ്ടെത്താന്‍ റെഡ് കോർണർ നോട്ടീസ് ഇറക്കുന്നത് പരിഗണനയിൽ. റെഡ് കോർണർ നോട്ടീസ് ഇറക്കിയാൽ വിദേശത്തുള്ള ഏജന്‍സികൾ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. എന്നാൽ ബ്ലൂ കോർണർ നോട്ടീസിന്‍റെ തുടർ നടപടികൾ ലഭിച്ചതിനു ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളെന്ന് പൊലീസ് അറിയിച്ചു. അതേസമയം, രാഹുലിനു ജർമൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാഹുലിനു നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്നു കണ്ടെത്തി. …

രാഹുലിന് ജർമൻ പൗരത്വമില്ല, റെഡ് കോർണർ നോട്ടീസ് ഇറക്കാൻ സാധ്യത Read More »

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ 31ന് കുട്ടനാട് യാത്ര ഒരുക്കുന്നു

തൊടുപുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ തൊടുപുഴ മെയ് 31ന് സീ കുട്ടനാട് ബോട്ട് യാത്ര ഒരുക്കുന്നു. രാവിലെ 6.30ന് പുറപ്പെടും. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ലോക പ്രസിദ്ധമായ അർത്തുങ്കൽ പള്ളിയും കണ്ട് നിറഞ്ഞ മനസ്സോടെ കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ സീ കുട്ടനാട് ബോട്ടിൽ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായലിൻ്റെ ഓളപരപ്പിലൂടെ ഇളം കാറ്റുമേറ്റ് നാല് മണിക്കൂർ യാത്ര. പാതിരാ മണൽ ദ്വീപിൻ്റ മനോഹാരിതയും ആലപ്പുഴ ബീച്ചിലെ സായം സന്ധ്യയുടെ കിരണങ്ങളെ കൺകുളിർക്കെ കാണുവാനും …

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ 31ന് കുട്ടനാട് യാത്ര ഒരുക്കുന്നു Read More »

ടൂറിസം മേഘലയിൽ നടത്തിയ ശുചീകരണം വ്യത്യസ്ഥമായി

മൂലമറ്റം: മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി അറക്കുളത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ വ്യത്യസ്ഥമായി. അറക്കുളം പഞ്ചായത്തിൻ്റെ പ്രവേശന കവാടമായ കൂവപ്പള്ളിയിൽ നിന്ന് തുടങ്ങി പുള്ളിക്കാനം വരെയുള്ള 10 കിലോമീറ്ററിലേറെ ദൂരം വരുന്ന വാഗമൺ, കുമളി, കുട്ടിക്കാനം, തേക്കടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സംസ്ഥാന പാതയാണ് വൃത്തിയാക്കിയത്. വിനോദ സഞ്ചാരികൾ ഉപേക്ഷിച്ച കുപ്പികൾ, പാറകളിൽ എറിഞ്ഞുടച്ച കുപ്പിച്ചില്ലുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ചാക്കിൽ സംഭരിച്ചും, ഡ്രൈവർമാരുടെ കാഴ്ച മറച്ചിരുന്ന റോഡിനിരുവശവും വളർന്ന് നിന്ന കാടുകൾ വെട്ടി നീക്കിയും നടത്തിയ ക്ലീനിങ്ങ് …

ടൂറിസം മേഘലയിൽ നടത്തിയ ശുചീകരണം വ്യത്യസ്ഥമായി Read More »

ഇടുക്കിയിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചു

ഇടുക്കി: എലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവലിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചു. ജഗദീഷ് ഭവൻ ജഗദീഷ് – ശാരദാ ദമ്പതികളുടെ മകൾ അതുല്യ ജഗദീഷാണ്(10) മരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി പനി ബാധിച്ചതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. രാത്രി പനി കൂടുതലായതിനെ തുടർന്ന് തിരികെ കൊണ്ടുവരികയും വെളുപ്പിന് മൂന്നു മണിയോടു കൂടി മരണം സംഭവിക്കുകയും ആയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി …

ഇടുക്കിയിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചു Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ 13 കാരി മരിച്ചത് വെസ്റ്റ്നൈൽ ബാധിച്ചെന്ന് സംശയം

കോഴിക്കോട്: ബേപ്പൂരിൽ പതിമൂന്നുകാരി മരിച്ചത് വെസ്റ്റ്നൈൽ പനി ബാധിച്ചെന്ന് സംശയം.പനി ബാധിച്ച് മെഡിക്കൽ കോളെജ് ആശുപത്രിയിലിരിക്കെയാണ് കുട്ടി മരിച്ചത്. പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നേരത്തെ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. തൃശൂരും പാലക്കാടും ഒരാൾവീതം പനിയെത്തുടർന്ന് മരിച്ചിരുന്നു.

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഇടുക്കി ജില്ലാതല പരിപാടി സംഘടിപ്പിച്ചു

ഇടുക്കി: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും വണ്ടിപ്പെരിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വെങ്കിടലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഡെങ്കി പടരുന്നത് ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർ പറഞ്ഞു. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ – പെട്ടെന്നുള്ള ശക്തമായ പനി ,തലവേദന, പേശി വേദന , വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി ,ക്ഷീണം, തൊണ്ടവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. …

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഇടുക്കി ജില്ലാതല പരിപാടി സംഘടിപ്പിച്ചു Read More »

കേരളത്തീരത്ത് രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.4 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. 1.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2.മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. …

കേരളത്തീരത്ത് രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യത Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാൻ ​ഗൗതം ഗംഭീറിനു ക്ഷണം

മുംബൈ: ട്വന്‍റി20 ലോകകപ്പിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലന ചുമതല ഏറ്റെടുക്കാൻ ഗൗ‌തം ഗംഭീറിനു ക്ഷണം. ഇന്ത്യയുടെ മുൻ ഓപ്പണിങ്ങ് ബാറ്ററും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍ററുമായ ഗംഭീർ നിലവിൽ ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്. രാഹുൽ ദ്രാവിഡിന്‍റെ കാലാവധി ഏകദിന ലോകകപ്പോടെ അവസാനിച്ചിരുന്നതാണ്. പുതിയ കോച്ചിനെ നിയമിക്കാത്തതിനാൽ ദ്രാവിഡിന്‍റെ കരാർ ട്വന്‍റി20 ലോകകപ്പ് വരെ നീട്ടിക്കൊടുക്കുകയായിരുന്നു. അതിനു ശേഷം ടീമിന്‍റെ ചുമതല വഹിക്കാനുള്ള പുതിയ കോച്ചിനെ കണ്ടെത്താൻ ബി.സി.സി.ഐ അപേക്ഷയും ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് …

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാൻ ​ഗൗതം ഗംഭീറിനു ക്ഷണം Read More »

മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​തി​ലും നേ​ര​ത്തെ​ മു​ഖ്യ​മ​ന്ത്രി​ വിദേശത്തു നിന്നും തിരിച്ചെത്തി

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ 3.15നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​ല്ല. മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​തി​ലും നേ​ര​ത്തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ട​ക്കം. മേ​യ് 19നു ​രാ​ത്രി തി​രി​ച്ചെ​ത്തും എ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. നേ​ര​ത്തെ 21നു ​മ​ട​ങ്ങി​യെ​ത്തും വി​ധ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് മ​ട​ക്കം. മെ​യ് ആ​റി​നാ​ണ് സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി കു​ടും​ബ​ത്തോ​ടൊ​പ്പം വി​ദേ​ശ​ത്തേ​ക്കു പോ​യ​ത്.

ഹരിയായിലെ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സി​ന് തീ​പി​ടി​ച്ച് 10 പേ​ര്‍ മ­​രി​ച്ചു

ച­​ണ്ഡീ­​ഗ​ഡ്: ഹ­​രി­​യാ­​ന­​യി­​ലെ നൂ­​ഹി­​ന് സ­​മീ​പം തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ­​സി­​ന് തീ­​പി­​ടി­​ച്ച് പ­​ത്ത് പേ​ര്‍ മ­​രി​ച്ചു. അ­​പ­​ക­​ട­​ത്തി​ല്‍ നി­​ര​വ­​ധി പേ​ര്‍­​ക്ക് പ­​രി­​ക്ക്. ഇ​വ­​രെ നൂ­​ഹ് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. സ്­​ത്രീ­​ക​ളും കു­​ട്ടി­​ക​ളും അ​ട­​ക്കം 60ഓ­​ളം പേ​ര്‍ ബ­​സി­​ൽ ഉണ്ടാ­​യി­​രു­​ന്നെ­​ന്നാ­​ണ് വി­​വ​രം. കു​ണ്ഡ്‌­​ലി­-​മ​നേ​സ​ര്‍-­​പ​ല്‍­​വാ​ല്‍ എ​ക്‌­​സ്­​പ്ര­​സ്‌​വേ​യി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കി­​ട്ടാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ബ­​സി­​നു­​ള്ളി​ല്‍­​ നി­​ന്ന് പൊ­​ട്ടി­​ത്തെ­​റി­​യു­​ടെ ശ­​ബ്ദം മു­​ഴ­​ങ്ങി­​യെ​ന്നും പി­​ന്നാ­​ലെ തീ­​പി­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു­​മെ­​ന്നാ­​ണ് വി­​വ​രം. തീ­​പി­​ടി­​ത്തം ഉ­​ണ്ടാ­​യി മൂ­​ന്ന് മ­​ണി­​ക്കൂ­​റി­​ന് ശേ­​ഷ­​മാ­​ണ് പോ­​ലീ­​സ് അ­​പ­​ക­​ട­ ​സ്ഥ​ല­​ത്ത് എ­​ത്തി­​യ​ത്. ബ­​സ് പൂ​ര്‍­​ണ­​മാ​യും ക­​ത്തി­​ന­​ശി­​ച്ച നി­​ല­​യി­​ലാ­​ണ്. …

ഹരിയായിലെ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സി​ന് തീ​പി​ടി​ച്ച് 10 പേ​ര്‍ മ­​രി​ച്ചു Read More »

മഹാതാമാ ​ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി: ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ അറസ്റ്റിന് ഉത്തരവിടേണ്ടി വരുമെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവൽകരിച്ച സർക്കാർ നിയന്ത്രിത സൊസൈറ്റിയായ സി.പി.എ.എസിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിൽ നിർദേശം പാലിക്കാത്തതിനാലാണ് സുപ്രീം കോടതി നടപടി. ജൂലൈ 30ന് വൈസ് ചാൻസലർ ഉൾപ്പടെ സർവകലാശാലയിലെ നാല് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവത്കരിച്ച സർക്കാർ നിയന്ത്രിത സൊസൈറ്റിയായ സി.പി.എ.എസിന് വേണ്ടി എം.ജി സർവകലാശാലയിൽ നിന്ന് പിരിച്ചു …

മഹാതാമാ ​ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി Read More »

തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം: ഇന്ന് പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന്(18ന്) രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നത്. മലയോര മേഖലകളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലടക്കം ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത വേണം. വിവിധ ജില്ലകളിലെ യെലോ, ഓറഞ്ച് അലർട്ടുകൾ ഇങ്ങനെ – 18 മേയ്(ശനി): ഓറഞ്ച് അലർട്ട് …

തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം: ഇന്ന് പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലർട്ട് Read More »

‌അന്തിക്കോട് പാലക്കപറമ്പിൽ യൂ​സ​ഫ​ലി​യു​ടെ അ​റ​ബി​ക് പൂ​ജ: മ​ന്ത്ര​ത്തി​നി​ടെ മ​യ​ക്കി​ക്കി​ട​ത്തി പീ​ഡി​പ്പി​ച്ചു; പരാതിയുമായി യു​വ​തി​

അ​ന്തി​ക്കാ​ട്: അ​റ​ബി​ക് പൂ​ജ​യു​ടെ മ​റ​വി​ൽ യു​വ​തി​യെ മ​യ​ക്കി പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഒ​റ്റ​പ്പാ​ലം എ​സ്ആ​ർ​കെ ന​ഗ​റി​ൽ പാ​ല​ക്ക​പ​റ​മ്പി​ൽ യൂ​സ​ഫ​ലി​യെ​യാ​ണ്(45) അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്തി​രി​പ്പാ​ല ഗ​വ. സ്കൂ​ളി​ന​ടു​ത്തു താ​മ​സി​ക്കു​ന്ന യൂ​സ​ഫ​ലി പ​ഴു​വി​ലി​ലാ​ണു സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ ദോ​ഷം​ മാ​റ്റാ​നു​ള്ള പൂ​ജ​ക്കെ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ദോ​ഷം മാ​റു​മെ​ന്നു ധ​രി​പ്പി​ച്ച് എ​ന്തോ പൊ​ടി യു​വ​തി​ക്കു മ​ണ​പ്പി​ക്കാ​ൻ കൊ​ടു​ത്തു. ഇ​തോ​ടെ യു​വ​തി മ​യ​ക്ക​ത്തി​ലാ​യി. ഈ ​ത​ക്ക​ത്തി​ന് ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​ബി​ക് പൂ​ജ ന​ട​ത്താ​ൻ …

‌അന്തിക്കോട് പാലക്കപറമ്പിൽ യൂ​സ​ഫ​ലി​യു​ടെ അ​റ​ബി​ക് പൂ​ജ: മ​ന്ത്ര​ത്തി​നി​ടെ മ​യ​ക്കി​ക്കി​ട​ത്തി പീ​ഡി​പ്പി​ച്ചു; പരാതിയുമായി യു​വ​തി​ Read More »

ഇ​ട​തു​ മുന്ന​ണി​ സോ​ളാ​ർ സ​മ​രം പെ​ട്ടെ​ന്ന് അ​വ​സാ​നി​ച്ച​ത് ഒ​ത്തു​തീ​ർ​പ്പ് കാരണം, ജോ​ൺ ബ്രി​ട്ടാ​സ് വി​ളി​ച്ചി​രു​ന്നു: ജോൺ മു​ണ്ട​ക്ക​യം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യെ പൂ​ർ​ണ​മാ​യും സ്തം​ഭി​പ്പി​ച്ച ഇ​ട​തു​മു​ന്ന​ണി​യു​ടെ സോ​ളാ​ർ സ​മ​രം പെ​ട്ടെ​ന്ന് അ​വ​സാ​നി​ച്ച​ത് സി.​പി.​എ​മ്മി​ൻറെ അ​റി​വോ​ടു​കൂ​ടി​യു​ള്ള ഒ​ത്തു​തീ​ർ​പ്പ് കാ​ര​ണ​മാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ൺ മു​ണ്ട​ക്ക​യം. 2013ൽ ​ന​ട​ന്ന കേ​സി​ലെ ആ​രോ​പ​ണം അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​.പി​.എ​മ്മി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​മു​ന്ന​ണി​യു​ടെ സ​മ​രം സ​മ​ര​മു​ഖ​ത്തു​ള്ള പ​ല നേ​താ​ക്ക​ളും അ​റി​യാ​തെ പെ​ട്ടെ​ന്ന് അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ജോ​ൺ ബ്രി​ട്ടാ​സ് സ​മ​രം അ​വ​സാ​നി​പ്പി​ക്കേ​ണ്ടേയെ​ന്ന് ചോ​ദി​ച്ച് ത​ന്നെ വി​ളി​ച്ചി​രു​ന്നു​വെ​ന്ന് ജോ​ൺ മു​ണ്ട​ക്ക​യം പ​റ​യു​ന്നു. സ​മ​കാ​ലി​ക …

ഇ​ട​തു​ മുന്ന​ണി​ സോ​ളാ​ർ സ​മ​രം പെ​ട്ടെ​ന്ന് അ​വ​സാ​നി​ച്ച​ത് ഒ​ത്തു​തീ​ർ​പ്പ് കാരണം, ജോ​ൺ ബ്രി​ട്ടാ​സ് വി​ളി​ച്ചി​രു​ന്നു: ജോൺ മു​ണ്ട​ക്ക​യം Read More »

പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ​ത്തൊ​മ്പ​തു​കാ​ര​നു ജീ​വ​പ​ര്യ​ന്തം

ചാ​വ​ക്കാ​ട്: പ​തി​ന​ഞ്ചു​കാ​രി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ​ത്തൊ​മ്പതു​കാ​ര​ന് ജീ​വി​താ​വ​സാ​നം​ വ​രെ​യു​ള്ള ജീ​വ​പ​ര്യ​ന്തം ത​ട​വും 4.75 ല​ക്ഷം രൂ​പ പി​ഴ​യും. മു​ല്ല​ശേ​രി ആ​ന​ത്താ​ഴ​ത്ത് അ​തു​ലി​നെ​യാ​ണ്(19) ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ല്‍ ശി​ക്ഷി​ച്ച​ത്. മ​റ്റു വ​കു​പ്പു​ക​ളി​ല്‍ വേ​റെ 15 വ​ര്‍​ഷം ക​ഠി​ന​ത​ട​വു​കൂ​ടി വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​വ​ര്‍​ഷ​വും നാ​ലു​മാ​സ​വും​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​തി​ജീ​വി​ത​യു​ടെ വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ ക​യ​റി അ​ടു​ക്ക​ള​യി​ല്‍​ വ​ച്ചും ടെ​റ​സി​ന്‍റെ മു​ക​ളി​ല്‍ ​വ​ച്ചും പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി …

പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ​ത്തൊ​മ്പ​തു​കാ​ര​നു ജീ​വ​പ​ര്യ​ന്തം Read More »

തൊഴിലുറപ്പു പദ്ധതി; ഓംബുഡ്സ്മാൻ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഇടുക്കി ജില്ലയിലെ ഓംബുഡ്‌സ്മാൻ പി ജി രാജൻ ബാബു 2023-24 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് 108 പരാതികൾ ലഭിച്ചതിൽ 101 എണ്ണം തീർപ്പാക്കി. അർഹതപ്പെട്ട വേതന നിഷേധം, തൊഴിൽ നിഷേധം, മേറ്റുമാരുടെ നിയമനം, നിർമ്മാണ പ്രവൃത്തികൾക്ക് തുക സമയബന്ധിതമായി അനുവദിച്ചു നൽകാതിരിക്കൽ, തൊഴിലിട സൗകര്യങ്ങൾ നിഷേധിയ്ക്കൽ, തൊഴിലിടങ്ങളിലുണ്ടായ പ്രശ്ന‌ങ്ങൾ എന്നിവയാണ് പരിഹരിക്കപ്പെട്ടത്. വിദഗ്ധ, അര്‍ദ്ധ വിദഗ്ധ, അവിദഗ്ധ വേതനം യഥാസമയം …

തൊഴിലുറപ്പു പദ്ധതി; ഓംബുഡ്സ്മാൻ റിപ്പോർട്ട് സമർപ്പിച്ചു Read More »

റേഷൻ കടകളുടെ പ്രവർത്തന സമയം പുനസ്ഥാപിച്ചു

തിരുവനന്തപുരം: റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ 12 വരെയും വൈകുന്നേരം നാല് മുതൽ ഏഴ് വരെയുമായി പുന:സ്ഥാപിച്ചു. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വരുത്തിയ മാറ്റമാണ് പിൻവലിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായാതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. നിയമന ഉത്തരവ് ഓർഡർ വെബ് സൈറ്റിൽ ഇന്നലെ ( മെയ് 17) മുതൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ എംപ്ലോയി കോർണർ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. വകുപ്പ് ,സ്ഥാപന മേധാവികൾ order.ceo.kerala.gov.in ൽ നിന്നും നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്ക് കൈമാറേണ്ടതും ആ വിവരം മെയ് 20 ന് വൈകീട്ട് 5 ന് …

ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി Read More »

മഴക്കാല മുന്നൊരുക്കം : വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കണം; ജില്ലാ കളക്ടർ

ഇടുക്കി: മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. അപകട സാധ്യതയുള്ള മേഖലകൾ, അവിടെനിന്നും നിന്നും മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക എന്നിവ വില്ലേജ് തലത്തിൽ തയ്യാറാക്കി താലൂക്ക് തലത്തിൽ ഏകോപിപ്പിക്കണം. തഹസിൽദാർമാരും തദ്ദേശസ്ഥാപന തലത്തിൽ മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി ജില്ലാ തലത്തിൽ ക്രോഡീകരിച്ച് തദ്ദേശസ്വയംഭരണ …

മഴക്കാല മുന്നൊരുക്കം : വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കണം; ജില്ലാ കളക്ടർ Read More »

ബാലസഭ ശുചിത്യോത്സവം 2.0

ഇടുക്കി: കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും, കുടുംബങ്ങളിൽ നിന്ന് സമൂഹങ്ങളിലേക്കും ശുചിത്വ സുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനു കുടുംബശ്രീ ബാലസഭ കുട്ടികളിൽ നടപ്പിലാക്കുന്ന അവബോധ പരിശീലന പരിപാടിയാണ് ശുചിത്യോത്സവം 2.0 സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ചു കുടുംബശ്രീ മിഷനും ശുചിത്വമിഷനും സംയുക്തമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഓരോ വാർഡ് തലത്തിൽ ബാലസഭ കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകുന്ന രീതിയിലാണ് ശുചിത്യോത്സവം സീസൺ 2 ആവിഷ്കരിച്ചിട്ടുള്ളത്. സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ നിരീക്ഷിക്കാനും അതിലൂടെ ശാസ്ത്രീയമായ പ്രശ്ന പരിഹാരങ്ങൾ …

ബാലസഭ ശുചിത്യോത്സവം 2.0 Read More »

എന്നിടം മാതൃകാപരം; കളക്ടർ ഷീബാ ജോർജ് ഐ.എ.എസ്

ഇടുക്കി: സ്ത്രീകൾക്ക് അവരുടെ ആശയങ്ങളെ സങ്കൽപ്പങ്ങളെ, ചിന്തകളെ പ്രകാശിപ്പിക്കാനും ചർച്ച ചെയ്യാനും കൂടിയിരിക്കാനും കഴിയുന്ന എന്നിടമെന്ന ആശയം മാതൃകാപരമാണെന്ന് ജില്ലാകളക്ടർ ഷീബാ ജോർജ് പറഞ്ഞു. തടിയംപാട് കമ്മ്യൂണിറ്റി ഹാളിൽ കുടുബശ്രീയുടെ ഇരുപത്തിയാറാം വാർഷികത്തിൻ്റെ ഭാഗമായി രൂപീകരിച്ച എ.ഡി.എസ് തല കൾച്ചറൽ റിക്രിയേഷൻെ സെൻ്റർ എന്നിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. സമൂഹത്തെ എങ്ങിനെ രൂപപ്പെടുത്താൻ സ്ത്രീകളുടെ കൂട്ടായ്മക്ക് കഴിയും എന്നതിൻ്റെ ഉദാഹരണമാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിവുകളെയും ആശയങ്ങളേയും പ്രകാശിപ്പിക്കുന്ന എന്നിടം സ്വാർത്ഥതയുടെ എന്നിടമായി മാറാതെ സമൂഹത്തെയാകെ ഉൾക്കൊള്ളാൻ …

എന്നിടം മാതൃകാപരം; കളക്ടർ ഷീബാ ജോർജ് ഐ.എ.എസ് Read More »

ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻറ് ചെയ്തു

കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയെ പാത്രിയർക്കീസ് ബാവ സസ്പെൻറ് ചെയ്തു. ഇത് സംബന്ധിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കൽപന ഇന്ന് പുറത്തിറങ്ങി. കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ ആർച്ച് ബിഷപ് പദവി, വലിയ മെത്രാപ്പോലീത്ത പദവികൾ പാത്രിയർക്കീസ് ബാവ നേരത്തെ എടുത്തുകളഞ്ഞിരുന്നു. അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ഇതു സംബന്ധിച്ച് പല തവണ വിശദീകരണവും ചോദിച്ചിരുന്നു. …

ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻറ് ചെയ്തു Read More »

ഇന്നു മുതൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ്, മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർന്ന് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ കനക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും മലയോരമേഖലകളിൽ അതീവജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലെ യെലോ, ഓറഞ്ച് അലർട്ടുകൾ ഇങ്ങനെ: 17 മേയ്(വെള്ളി) – ഓറഞ്ച് അലർട്ട്: …

ഇന്നു മുതൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ്, മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട് Read More »

മഞ്ഞപ്പിത്ത ബാധക്ക് കാരണം ശുദ്ധീകരിക്കാത്ത വെള്ളം, ജല അഥോറിറ്റിക്ക് പഴി

കൊച്ചി: മഞ്ഞപ്പിത്തം പടർന്ന് പിടിച്ച എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ ജല അഥോറിറ്റി പ്രതിക്കൂട്ടിലാകുന്നു. കനാലിൽ നിന്ന് വരുന്ന വെള്ളം വക്കുവള്ളിയിലെ ചിറയിൽ ശേഖരിച്ച് കിണറ്റിലെത്തിച്ച് ശുദ്ധീകരിച്ച് പൈപ്പ്‌ലൈൻ വഴി വിതരണം ചെയ്യുന്നതാണ് പതിവ്. ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ചതാണ് മഞ്ഞപ്പിത്ത ബാധക്ക് കാരണമായതെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. ചിറയിൽ നിന്നു വെള്ളം ശേഖരിക്കുന്ന ചൂരത്തോട് പമ്പിൽ നിന്നുള്ള വിതരണത്തിലായിരുന്നു അപാകത. ശരിയായ ക്ലോറിനേഷൻ നടത്താൻ ജല അഥോറിറ്റി ജീവനക്കാർക്ക് പരിശീലനം നൽകിയെന്ന് ഡി.എം.ഒ പറയുക കൂടി ചെയ്തതോടെ വേങ്ങൂരുകാരുടെ …

മഞ്ഞപ്പിത്ത ബാധക്ക് കാരണം ശുദ്ധീകരിക്കാത്ത വെള്ളം, ജല അഥോറിറ്റിക്ക് പഴി Read More »

മഞ്ഞപ്പിത്ത വ്യാപനം: സംസ്ഥാനത്തെ പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോ​ഗ്യ വകുപ്പ്

കോതമംഗലം: എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ് കോട്ടപ്പടിയില്‍ സ്ഥിരീകരിച്ചെങ്കിലും വ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്‍റ് മിനി ഗോപി വ്യക്തമാക്കി. വേങ്ങൂരിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. കുടിവെള്ള സ്രോതസുകള്‍ മലിനാകാതെ സംരക്ഷിക്കുന്നതിലാണ് ഊന്നല്‍.മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്തുകഴിഞ്ഞു. ബോധവത്ക്കരണം, പരിസരശുചീകരണം തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മഞ്ഞപ്പിത്തം …

മഞ്ഞപ്പിത്ത വ്യാപനം: സംസ്ഥാനത്തെ പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോ​ഗ്യ വകുപ്പ് Read More »

കാസർഗോഡ് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 4 പേരെ കസ്റ്റഡിയിലെടുത്തു

കാസർഗോഡ്: കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാല് പേർ പൊലീസ് കസ്റ്റഡിയിലുള്ളതായി വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയ നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരിലൊരാളാണ് പ്രതിയെന്നാണ് പൊലീസ് നിഗമനം. ഡി.ഐ.ജി നേരിട്ടെത്തിയ ശേഷമാവും പ്രതിയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിടുക. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 75ഓളം സി.സി.റ്റി.വി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കാഞ്ഞങ്ങാട്, പടന്നക്കാട്, ഹോസ്ദുര്‍ഗ് പരിധിയിലെ ഇരുന്നൂറോളം വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

നെടുങ്കല്ലേൽ ത്രേസ്യാമ്മ കുര്യാക്കോസ് നിര്യാതയായി

പാറപ്പുഴ: നെടുങ്കല്ലേൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ ത്രേസ്യാമ്മ(95) നിര്യാതയായി. സംസ്കാരം 18.05.2024 ശനി രാവിലെ 11.30ന് പാറപ്പുഴ സെൻ്റ്. ജോസഫ്സ് പള്ളിയിൽ. പരേത വാഴക്കാല മാറാട്ടിൽ കുടുംബാംഗമാണ്. മക്കൾ: എൻ.സി ചാക്കോ( റിട്ട. സബ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ), ലില്ലി, മേരി, പ്രൊഫ. ലൂസി(റിട്ട. ന്യൂമാൻ കോളേജ്, തൊടുപുഴ), ജോസ്(റിട്ട. ഓഫീസർ, ഐ.ഒ.സി, ഡൽഹി), റോസിലി, ഫിലൊ(റിട്ട. അധ്യാപിക, നിർമ്മല എച്ച്.എസ്.എസ്, മുവാറ്റുപുഴ), റാണി, ബോബി(ബിസിനസ്സ്, വാഴക്കുളം), ബിബി. മരുമക്കൾ: ത്രേസ്യാമ്മ(പറമ്പിൽ, കുര്യാസ്, കടുത്തുരുത്തി), ജോമി(മുഞ്ഞനാട്ട്, …

നെടുങ്കല്ലേൽ ത്രേസ്യാമ്മ കുര്യാക്കോസ് നിര്യാതയായി Read More »

എടമനകളത്തി കുടുംബയോ​ഗത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും 58 ആമത് വാർഷിക പൊതുയോ​ഗം മെയ് 19ന്

വാഴക്കുളം: എടമനകളത്തി കുടുംബയോ​ഗത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും 58 ആമത് വാർഷിക പൊതുയോ​ഗം മെയ് 19ന്(ഞായർ) വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. രാവിലെ 8.30ന് വാഴക്കുളം കർമ്മല ആശ്രമ ദേവാലയത്തിൽ വച്ച് ദിവ്യബലി, 9.30ന് മരിച്ചുപോയ കുടുംബാം​ഗങ്ങൾക്കു വേണ്ടിയുള്ള ഒപ്പീസ്, 10ന് കുടുംബയോ​ഗം പ്രസിഡന്റ് ഡൊമിനിക് ജോർജ്ജ് മലേക്കുടിയിൽ പതാക ഉയർത്തും, തുടർന്ന് കലാ – കായിക മത്സരങ്ങൾ, 12.30ന് സ്നേഹവിരുന്ന്, 1.30ന് പതുയോ​ഗം, രക്ഷാധികാരി റവ. ഡോ. ജോർജ്ജ് കാരക്കുന്നേൽ ഉദ്ഘാടനം ചെയ്യും. …

എടമനകളത്തി കുടുംബയോ​ഗത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും 58 ആമത് വാർഷിക പൊതുയോ​ഗം മെയ് 19ന് Read More »

കണ്ണൂരിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: താളിക്കാവിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് മഷൂദ്(28), മുഹമ്മദ് ആസാദ്(27) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്ന് 207.84 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ റ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.

പക്ഷിപ്പനി ഭീതിയിൽ ആലപ്പുഴ: നാളെ 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച 12,678 വളർത്തു പക്ഷികളെ 18ന് ആലപ്പുഴയിൽ കള്ളിംഗിന് വിധേയമാക്കും. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുക. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിൻറെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊല്ലുന്നത്. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്.

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

വടകര: സ്ത്രീ വിരുദ്ധ പരാമർശത്തിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയതായും വീണ്ടും ഹാജാരകണമെന്ന് സംബന്ധിച്ച് യാതൊന്നും പറഞ്ഞില്ലെന്നും ഹരിഹരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ പറഞ്ഞത് നിയമപരമായി തെറ്റായ കാര്യമല്ല, രാഷ്ട്രീയമായി തെറ്റാണ്. അതിനാലാണ് ഖേദം പ്രകടിപ്പിച്ചത്. രാഷ്ട്രീയ പ്രസംഗങ്ങളിൽ അലങ്കാരങ്ങളും ഉപമകളും സ്വാഭാവികമാണെന്നും രാഷ്ട്രീയ തെറ്റ് മനസിലാക്കി തിരുത്തിയെന്നും ഹരിഹരൻ പറഞ്ഞു. ഖേദ പ്രകടനത്തിൽ തൃപ്തരാവാത്തവരാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയും കെ.കെ.രമയ്ക്കെതിരെയും വലിയ …

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി Read More »

കോഴിക്കോട് ​നവ വധുവിനെ ആക്രമിച്ച് കേസ്; രാഹുൽ ജർമ്മനിയിൽ എത്തിയതായി സ്ഥിരീകരണം

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്‍റെ സുഹൃത്ത് രാജേഷ് ഇക്കാര്യം പൊലീസിനോട് വ്യക്തമാക്കി. നവ വധുവിനെ പന്തീരാങ്കാവിലെ മർദിച്ച സമയത്ത് രാഹുലിന്‍റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളാണ് രാഹുലിനെ ജർമ്മനിയിലേക്ക് കടക്കാൻ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രാഹുലിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായി ഇവരോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്‍റെ സഹായത്തോടെ ബ്ലൂ …

കോഴിക്കോട് ​നവ വധുവിനെ ആക്രമിച്ച് കേസ്; രാഹുൽ ജർമ്മനിയിൽ എത്തിയതായി സ്ഥിരീകരണം Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച സ്വര്‍ണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(17/05/2024) പവന്‍ 200 രൂപ കുറഞ്ഞ് പവന്‍ സ്വര്‍ണത്തിന്‍റെ വില 54,080 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചപ്പോൾ സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീക്ഷയായിരുന്നു. ഇന്നലെ 54,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ മാസം 19ന് 54,500 കടന്നതാണ് …

സ്വര്‍ണ വില കുറഞ്ഞു Read More »

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ മുന്നറിയിപ്പുണ്ട്. നാളെ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ തമിഴ് …

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട് Read More »

ആര്യ രാജേന്ദ്രൻറെ രഹസ്യ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.റ്റി.സി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ആര്യയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി രേഖപ്പെടുത്തുക. ഡ്രൈവർക്കെതിരായ ലൈംഗികാക്ഷേപ കേസിലാണ് രഹസ്യ മൊഴി എടുക്കുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻറോൺമെൻറ് പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ അശ്ലീലം കാണിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി. കഴിഞ്ഞ ദിവസം രാത്രിയാണ് മേയറും എംഎൽഎയും ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്ആർടിസി ബസിന് കുറുകെ കാർ ഇട്ട് …

ആര്യ രാജേന്ദ്രൻറെ രഹസ്യ മൊഴി രേഖപ്പെടുത്തും Read More »

ഇടതു നേതാക്കളുടെ പ്രസംഗത്തിന് ദൂരദർശന്‍റെ സെൻസസ്

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവരാജന്‍റേയും പ്രസംഗത്തിൽ നിന്നും ഏതാനും വാക്കുഖൾ ഒഴിവാക്കാൻ നിർദേശിച്ച് ദൂരദർസനും ആകാശവാണിയും. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടഭ്യർഥിക്കുന്ന പ്രസംഗത്തിലാണ് ചില പദങ്ങൾ‌ ഒഴിവാക്കാൻ ഇരുവരോടും ആവശ്യപ്പെട്ടത്. വര്‍ഗീയ സ്വേച്ഛാധിപത്യഭരണം, കാടന്‍ നിയമങ്ങള്‍, മുസ്ലിം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യെച്ചൂരി വ്യക്തമാക്കി. സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലെ രണ്ട് …

ഇടതു നേതാക്കളുടെ പ്രസംഗത്തിന് ദൂരദർശന്‍റെ സെൻസസ് Read More »

ഗു​ണ്ട​ക​ളെ പിടികൂടി പൊലീസ്, തിരുവനന്തപുരത്ത് 310 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ട​ക​ൾ​ക്കും ല​ഹ​രി മാ​ഫി​യ​യ്ക്കും എ​തി​രേ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 310 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ്പെ​ഷ​ൽ ഡ്രൈ​വി​ൽ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 90 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വാ​റ​ൻറ് കേ​സി​ൽ പ്ര​തി​ക​ളാ​യ 153 പേ​ർ​ക്കെ​തി​രേ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. 53 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ക​യും അ​ഞ്ചു പേ​ർ​ക്കെ​തി​രേ കാ​പ്പാ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. സ്പെ​ഷ​ൽ ഡ്രൈ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​തി​ഗ​തി​ക​ൾ …

ഗു​ണ്ട​ക​ളെ പിടികൂടി പൊലീസ്, തിരുവനന്തപുരത്ത് 310 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു Read More »

കോവാക്സിൻ എടുത്തവരിലും പാർശ്വഫലങ്ങൾ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവരിൽ ശ്വസനത്തകരാറടക്കമുള്ള പാർശ്വഫലങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഭാരത് ബയോടെക്സ് പുറത്തിറക്കിയ കോവാക്സിൻ കുത്തിച്ച മൂന്നിൽ ഒരാൾക്കെന്ന നിലയിലാണ് പാർശ്വഫലങ്ങൾ കണ്ടെത്തിയത്. ബനാറസ് ബിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർ ഇങ്ക് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിന്‍റെ ഭാഗമായി 926 പേരെ ഒരു വർഷമാണ് നിരീക്ഷിച്ച് ആരോഗ്യവിവരങ്ങൾ‌ ശേഖരിച്ചത്. ഇവരിൽ 50 പേർക്കും അണുബാധയുണ്ടായതായി കണ്ടെത്തി. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, …

കോവാക്സിൻ എടുത്തവരിലും പാർശ്വഫലങ്ങൾ Read More »

സി.എ.എ; പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പം

ബോൻഗാവ്: പൗരത്വ നിയമ ഭേദഗതി(സി.എ.എ) നടപ്പാക്കിയതിൽ രാജ്യത്ത് വിവാദം തുടരുമ്പോൾ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്ന പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പമാണ്. കിഴക്കൻ ബംഗാളിൽ(ഇന്നത്തെ ബംഗ്ലാദേശ്) നിന്നു കുടിയേറിയ ഹിന്ദു അഭയാർഥികളായ മതുവ സമുദായാംഗങ്ങൾ ഏറെയുള്ള പ്രദേശമാണിത്. ബോൻഗാവിൻറെ രാഷ്‌ട്രീയ, സാമൂഹിക രംഗങ്ങളിൽ മതുവ വിഭാഗത്തിൻറെ സ്വാധീനം നിർണായകം. പൗരത്വത്തിനു വേണ്ടിയുള്ള ഇവരുടെ ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യ – ബംഗ്ലാ അതിർത്തി പങ്കിടുന്ന പ്രദേശത്ത് മതുവ വിഭാഗത്തെപ്പോലെ തന്നെ മുസ്‌ലിം വിഭാ​ഗവുമുണ്ട്. ഇരു വിഭാഗവും ഇടകലർന്നാണു …

സി.എ.എ; പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പം Read More »