കൊച്ചി: കോഴ വാങ്ങിയ കേസിൽ പ്രതിയായിരിക്കുന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വീണ്ടും പരാതി. കേസിൽ നിന്ന് പിന്മാറാൻ 5 ലക്ഷം രൂപ വാങ്ങി ചതിച്ചുവെന്ന വഞ്ചന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. കോതമംഗലം സ്വദേശിയുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസ് കേസെടുത്തു.
പരാതി നൽകിയിരിക്കുന്ന വ്യക്തിയുടെ ഭാര്യ കുടുംബ കോടതിയിൽ ഉൾപ്പടെ ഇയാൾക്കെതിരെ നൽകിയിരുന്ന കേസ് സൈബി ജോസിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ഈ പരാതികൾ പിൻവലിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിൻവലിച്ചുവെങ്കിലും കുടുംബ കോടതിയിലെ കേസ് പിൻവലിക്കാൻ തയാറായില്ല. കൂടാതെ പാസ്പോർട്ട് തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.