Timely news thodupuzha

logo

കൊല്ലണമെന്ന് ഉദ്ദേശം, രക്ഷകരായി പോളക്കൂട്ടം അണിനിരന്നു..! കുളത്തിലേക്ക് വലിച്ചെറിയപ്പെട്ട ‘ഗംഗ’ പുതുജീവനിലേക്ക്…

ല​ക്നോ: കു​ള​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ട്ട “ഗം​ഗ’​യ്ക്ക് ര​ക്ഷ​യാ​യി പോ​ള​ക്കൂ​ട്ടം അ​ണി​നി​ര​ന്ന​പ്പോ​ൾ പി​റ​വി കൊ​ണ്ട​ത് പു​തു​ജീ​വ​ൻ! ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഖ​താ​വ ഗ്രാമത്തിലെ കു​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് ര​ണ്ട് ദി​വ​സം പ്രാ​യ​മാ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ക​ര​യി​ൽ നി​ന്ന് 15 അ​ടി ദൂ​ര​ത്തു​ള്ള പോ​ള​ക്കൂ​ട്ട​ത്തി​നി​ടെ കു​രു​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി.

കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​ട്ടി​യെ ആ​രോ കു​ള​ത്തി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. തുടർന്ന് കു​ട്ടി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​ട്ടി​ക്ക് പ​രി​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യും കു​ട്ടി​ക്ക് ഗം​ഗ എ​ന്ന് പേ​ര് ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗംഗയു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നാ​യി 72 മ​ണി​ക്കൂ​ർ സാ​വ​കാ​ശം ന​ൽ​കു​മെ​ന്നും അ​വ​കാ​ശി​ക​ൾ എ​ത്തി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​യെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Comment

Your email address will not be published. Required fields are marked *