ഇടുക്കി: ജില്ലയെ കേരളത്തിൻ്റെ കായിക ഭുപടത്തിൽ മുൻപന്തിയിൽ എത്തിക്കുവാൻ വലിയ പ്രവർത്തനങ്ങൾ നടത്തിയ കായിക അധ്യാപകനായിരുന്നു കോടിക്കുളം ചന്ദ്രൻകുന്നേൽ സി.എം മാത്യു. കുടയത്തൂർ ഗവൺമെന്റ് സ്കൂൾ റിട്ടയേഡ് എച്ച്.എം പാല പ്രവിത്താനം ചന്ദ്രൻകുന്നേൽ സി.എം മത്തായിയുടെയും പാല കവിക്കുന്ന് വെട്ടുകാട്ടിൽ ബ്രിജിത്തയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പ്രവിത്താനം സെൻ്റ് മൈക്കിൾസ് സ്കൂളിൽ.
ഹൈസ്കൂൾ പഠനം കുടയത്തൂർ ഗവൺമെൻ്റ എച്ച്.എസ്സിൽ. തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. 1966 – 1967 കാലഘട്ടത്തിൽ കോഴിക്കോട് ഗവൺമെന്റ് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ നിന്നും കായിക വിദ്യാഭ്യസത്തിൽ ഡിപ്ളോമ നേടി. 1967ൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കുന്നോന്നി സെന്റ് ജോസഫ്സ് യു.പി.എസിൽ ജോലിയിൽ പ്രവേശിച്ചു.
തുടർന്ന് 1977ൽ നെടുംകണ്ടം ഗവൺമെന്റ് എച്ച്.എസിൽ സർക്കാർ സർവ്വീസിൽ. 1978 മുതൽ 1999 വരെ ഗവൺമെൻ്റ് എച്ച്.എസ് പടിഞ്ഞാറേകോടിക്കുളം, 1999 മുതൽ 2002 വരെ തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം എച്ച്.എസ്.എസ് എന്നിവിടങ്ങലിൽ ജോലി ചെയ്തു. സ്കൂൾ, കോളേജ് പoന കാലത്ത് ബാസ്ക്കറ്റ്ബോളിലും മറ്റ് അത്ലറ്റിക്സിലും കായിക താരമാിയുരുന്നു.
കോഴിക്കോടു ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ പഠിക്കുമ്പോൾ ഡൽഹിയിൽ നടന്ന ജൂണിയർ നാഷണലിൽ ബാസ്ക്കറ്റുമ്പോളിൽ കേരളത്തേ പ്രധിനിധികരിച്ച് മത്സരിച്ചിട്ടുണ്ട്. 1970ൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ നിന്നും കേരള സ്കൂൾ ഗയിംസ് അസോസിയേഷൻ അംഗമായി.1971ൽ മൂവാറ്റുപുഴ ഡി.എസ്.ജി.എ സെക്രട്ടറി. 1972ൽ ഇടുക്കി ജില്ലാ രൂപികരണ സമയത്ത് ഡി.എസ്.ജി.എ അഡ്ഹോക്ക് കമ്മറ്റി കൺവീനർ. 1975 മുതൽ 1980 വരെ ഇടുക്കി ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി, കേരള ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചു. 1975ൽ സിലോണിലെ കൊളംബോയിൽ നടന്ന ബാസ്ക്കറ്റ് ബോൾ ഇൻവിറ്റേഷൻ ടൂർണ്ണമെൻ്റിൽ കേരള ടീം മാനേജർ.
ഇടുക്കി ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ആയിരുന്ന കാലത്ത് കുളമാവിലും തൊടുപുഴയിലും വച്ച് ജൂണിയർ സ്റ്റേറ്റ് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് വിജയകരമായി നടത്തി. ഈ കാലയളവിൽ അത്ലറ്റിക്സിലും ബാസ്ക്കറ്റ് ബോളിലും സ്റ്റേറ്റ് ഒഫീഷ്യൽ ആയിരുന്നു.1979 ൽ കൽക്കട്ടയിൽ നടന്ന ഏഷ്യൻ ബാസ്ക്കറ്റ്മ്പോൾ ചാമ്പ്യൻഷിപ്പിൽ കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ഡലിഗേറ്റ്.
1980 ൽ തൻ്റെ ഗുരുവിൽ നിന്നും(പ്രൊഫസർ ജേക്കബ് ജോസ്) ഇടുക്കി ജില്ലാ അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ, കരിങ്കുന്നം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിൽ വച്ച് സബ്ബ്ജുണിയർ ചാമ്പ്യൻഷിപ്പ് നടത്തി. ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ രൂപീകരിച്ചപ്പോൾ എക്സിക്ക്യൂട്ടീവ് മെമ്പറായി. തുടർന്ന് 2012ൽ സ്ഥാനം ഒഴിയുന്നതു വരെ തുടർന്നു.
സ്പോട്സ് കൗൺസിൽ രംഗത്ത് മെമ്പർ, സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1997ൽ സെക്രട്ടറി ആയിരിക്കുമ്പോൾ മൂലമറ്റത്ത് ശോചിയവസ്ഥലായിരുന്ന ജില്ലാ സ്പോട്ട്സ് കൗൺസിൽ ഓഫീസ്, തൊടുപുഴ ഗവൺമെന്റ് ബോയിസ് എച്ച്.എസ്.എസിനോട് ചേർന്നുള്ള മനോഹരമായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
കേരളത്തിൽ ആദ്യമായി 100 കായിക താരങ്ങൾക്ക് സ്പോട്സ് കിറ്റ് നൽകി. കേരളത്തിലെ സ്കൂൾ കായികാദ്ധ്യപകരിൽ ആദ്യത്തെ സ്പോട്സ് കൗൺസിൽ സെക്രട്ടറിയായിരുന്നു. കേരള അത്ലറ്റിക് അസോസിയേഷൻ, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സെലക്ഷൻ കമ്മറ്റി ചെയർമാൻ, കേരള സ്പോട്സ് കൗൺസിൽ മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ആന്ധ്രയിൽ നടന്ന ദേശീയ ഗയിംസിൽ കേരള അത്ലറ്റിക് ടീമിൻ്റെ ചീഫ് ഡിമിഷൻ ആയിരുന്നു. ഈ കാലഘട്ടത്തിൽ കേരള ഒളിംപിക്, അസോസിയേഷൻ ജില്ലാ സെക്രട്ടറി ആയിരുന്നു, റിട്ടയർ ചെയ്യുന്നതു വരെ ഡി.എസ്.ജി.എ സെക്രട്ടറി.
ഭാര്യ പെണ്ണമ്മ മാത്യു ചേർപ്പുങ്കൽ കല്ലുപുരയ്ക്കകത്ത് കുടുംബാംഗം. മക്കൾ: ജോ.സി മാത്യു ചന്ദ്രൻ കുന്നേൽ(ഓസ്ട്രേലിയ), ജോയിസി മാത്യു(അയർലണ്ട്), ജോബി സി മാത്യു(ഓസ്ട്രേലിയ), ജോബിഷ് സി മാത്യു(ഓസ്ട്രേലിയ). മരുമക്കൾ: ടെൻസി ജോ പള്ളിയാടി(ഓസ്ട്രേലിയ), റ്റോം മാത്യു അഴകത്ത്(മേവിട)(അയർലണ്ട്), റിമി ജോബി ചേന്ദംകുളം(ഓസ്ട്രേലിയ), ആൽബി മാത്യു പുതിയേടത്ത്(ഓസ്ട്രേലിയ). കൊച്ചു മക്കൾ: ജിസന ജോ, ലിയാ ജോ, അയറിൻ, ജോബിൻ, കെവിൻ, ടർൻ്റ് മാത്യു, റ്റിയ മാത്യു, റ്റി ഷ മാത്യു, സേറാ എലിസബത്ത് ജോബിഷ്, സെറിന ജോബിഷ്.