തിരുവനന്തപുരം: പെൺകുട്ടികൾ പാൻറും ഷർട്ടും ഇട്ട് മുടി ക്രോപ് ചെയ്ത് ആൺകുട്ടികളെ പോലെ സമരത്തിനു ഇറങ്ങിയെന്ന ഇ.പി ജയരാജൻറെ ജൻഡർ ന്യൂട്രൽ വിരുദ്ധ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്.
‘ഇതിനെതിരെ ഒരു വനിതാ സംഘടനടക്കും പരാതി യില്ല. ഇ.പിയുടേത് വനിതാ ദിന സന്ദേശമാണ്. പെൺകുട്ടികൾക്ക് പാൻറ്സും ഷർട്ടും ഇടാൻ പാടില്ലേ? മുടി ക്രോപ്പ് ചെയ്യാൻ പാടില്ലേ? ആൺകുട്ടികൾക്കു മാത്രമേ സമരം ചെയ്യാൻ പാടുള്ളോ? അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർഷമാണ് ഇ.പി നടത്തിയതെന്നും’ സതീശൻ കൂട്ടിച്ചേർത്തു.