Timely news thodupuzha

logo

ശത്രുത അകറ്റാൻ നിറം വാരി വിതറുന്ന ഹോളി ആഘോഷം

തെരുവോരങ്ങളിലൂടയും വീട്ടനുള്ളിലൂടെയുമെല്ലാം ഓടി നടന്ന് പല നിറത്തിലുള്ള പൊടികളും, അത് ചാലിച്ച വെള്ളവും പിന്നിൽ നിന്നും മുന്നിൽ നിന്നുമെല്ലാം ബന്ധുമിത്രാദികളുടെ നേർക്ക് ഊറ്റി ഒഴിച്ചും വലിച്ചെറിഞ്ഞും ഉത്തരേന്ത്യക്കാർ ഇന്ന് ഹോളി ആഘോഷിക്കും. പണ്ടൊക്കെ അവിടങ്ങളിൽ മാത്രമായി നിന്നിരുന്ന ഹോളിയെ ഇപ്പോൾ കേരളീയരും വരവേറ്റു തുടങ്ങി. പ്രത്യേകിച്ചും സ്കൂൾ കോളേജ് വിദ്യാർത്ഥികൾ. നിറങ്ങളെറിഞ്ഞ് കുസൃതി കാട്ടാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ ഹോളിയെ ഇങ്ങിറക്കി കൊണ്ടു വന്നു.

ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആണ് ഹോളി വരുന്നത്.

ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ്‌ ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹോളി പണ്ട്‌ കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാൽ പിന്നീട്‌ അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *