ചേർപ്പ്: സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ ചിറയ്ക്കൽ കോട്ടത്ത് ബസ് ഡ്രൈവർ കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഒളിവിലാണ്. അന്വേഷണത്തിനായി റൂറൽ എസ്.പി ഐശ്വര്യ ഡോങ്‌ഗ്രെ, ഇരിങ്ങാലക്കുട എസ്.പി ബാബു.കെ.തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. കുറ്റവാളികൾ രക്ഷപ്പെടാൻ സാധ്യതയുള്ളയിടങ്ങളിലേക്കെല്ലാം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു.
ചിറയ്ക്കൽ കൊലപാതകം; പ്രതികൾ ഒളിവിൽ
