Timely news thodupuzha

logo

‘ഹിന്ദു–മുസ്ലിം ഐക്യം നിലനിന്ന സ്‌നേഹത്തിന്റെ തലങ്ങളെ, കലാപത്തിന്റെ ഭൂമികയാക്കി ബി.ജെ.പി മാറ്റുകയാണ്‌’; കെ.ടി.ജലീൽ

തൊടുപുഴ: മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ ആർ.എസ്‌.എസ്‌ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ ശ്രമമെന്ന്‌ കെ.ടി.ജലീൽ എം.എൽ.എ. സി.പി.ഐ(എം) ജനകീയ പ്രതിരോധ ജാഥയുടെ തൊടുപുഴയിലെ സ്വീകരണ കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യം തകരുന്നത്‌ രാജ്യം ദുർബലപ്പെടുന്നതിന്റെ സൂചനയാണ്‌. മതത്തിനപ്പുറം മനുഷ്യനെ കൂട്ടിയിണക്കുന്നതിൽ സഹിഷ്‌ണുത ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ ചേരുന്നുണ്ട്. ലോകവും രാജ്യവും അതിന്‌ പ്രാമുഖ്യം നൽകിയിരുന്നു.

ന്യൂനപക്ഷം സുരക്ഷിതമായെങ്കിലേ ജനാധിപത്യം പൂർണമാകൂ. ഹിന്ദു–-മുസ്ലിം ഐക്യം നിലനിന്ന സ്‌നേഹത്തിന്റെ തലങ്ങളെ, കലാപത്തിന്റെ ഭൂമികയാക്കി ബി.ജെ.പി മാറ്റുകയാണ്‌. ആദരത്തിന്റെയും ബഹുമാനത്തിന്റെയും തലം നമുക്ക്‌ നഷ്ടമാകുന്നു. പളളിപ്പെരുന്നാളുകളും ക്ഷേത്രോത്സവങ്ങളും മതമൈത്രി നിലനിർത്താനാണ്‌ നമ്മുടെ നാട്ടിൽ പിറവിയെടുത്തത്‌. എല്ലാ തരത്തിലുള്ള മതഭ്രാന്തും വിമർശിക്കപ്പെടേണ്ടതാണ്‌. മതസൗഹാർദത്തിന്‌ പുകൾപ്പെറ്റ രാജ്യത്തെ മതാടിസ്ഥാനത്തിൽ ബിജെപി വിഭജിക്കുകയാണെന്നും ജലീൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *