തിരുവനന്തപുരം: 2016 മുതൽ സംസ്ഥാനത്തെ മെഡിക്കൽ, ഡന്റൽ കോളേജുകളിലായി എൽ.ഡി.എഫ് സർക്കാർ സൃഷ്ടിച്ചത് ഡോക്ടർമാരടക്കം 4719 തസ്‌തിക. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിബന്ധന അടിസ്ഥാനമാക്കി രോഗികളുടെ വർധനയനുസരിച്ചാണ് സംസ്ഥാനത്ത് തസ്‌തിക നിർണയം നടക്കുന്നത്. ആർദ്രം മിഷന്റ ഭാഗമായി തെരഞ്ഞെടുത്ത ജില്ല/ജനറൽ/താലൂക്ക് ആശുപത്രികളിലായി 610 വിവിധ തസ്‌തികയാണ് സൃഷ്ടിച്ചത്.
സ്റ്റാഫ് നഴ്‌സ് ഗ്രേഡ്–-II, ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്–-II, ഡെന്റൽ അസി. സർജൻ എന്നീ തസ്‌തികകളും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ഓരോ ന്യൂറോളജിസ്റ്റിന്റെ തസ്‌തികയും സൃഷ്ടിച്ചു.