Timely news thodupuzha

logo

‘രണ്ടുരൂപ സെസ്‌ ചുമത്തിയതിനെതിരായ കോൺഗ്രസ്‌ സമരം പരാജയപ്പെട്ടുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരന്റെ പരാമർശങ്ങൾ’; എം.വി ഗോവിന്ദൻ

കൊച്ചി: സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നതിനായി രണ്ടുരൂപ സെസ്‌ ചുമത്തിയതിനെതിരായ കോൺഗ്രസ്‌ സമരം പരാജയപ്പെട്ടുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരന്റെ പരാമർശങ്ങളെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങൾ സമരത്തെ പൂർണമായും തള്ളിക്കളഞ്ഞുവെന്ന വിലാപമാണ്‌ സുധാകരന്റേത്‌.തങ്ങൾ സമരം നടത്തിയിട്ടും മുഖ്യമന്ത്രി തലയുയർത്തി കേരളത്തിൽ നടക്കുകയാണെന്നും ഇത്‌ അനുവദിക്കാതിരിക്കാൻ മാധ്യമങ്ങൾ പ്രതിപക്ഷവുമായി സഹകരിക്കണമെന്നുമാണ്‌ സുധാകരൻ ആവശ്യപ്പെട്ടത്‌. സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ മാധ്യമങ്ങൾ സഹായിക്കണമെന്നാണ്‌ അഭ്യർഥന.

Leave a Comment

Your email address will not be published. Required fields are marked *