കൊല്ലം: അമ്മയേയും മകനെയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65), മകൻ സോണി (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം തേവലക്കരയിലാണ് സംഭവം. വീടിനുള്ളിൽ പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കിടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.