തൊടുപുഴ: പടിഞ്ഞാറേ കോടിക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു ഓപ്പൺ എയർ ഓഡിറ്റോറിയം. വിദ്യാലയത്തിന്റെ ആവശ്യം അറിഞ്ഞതോടെ ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ 25,000,00 രൂപ പദ്ധതി തുക ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കി ഓഡിറ്റോറിയം സ്കൂളിന് സമർപ്പിച്ചു.
അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പിയായിരുന്നു ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ യോഗത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ജില്ലയിൽ നിന്നും ജവഹർ ശ്രേഷ്ഠ അധ്യാപക പുരസ്കാരം നേടിയ സിനി ട്രീസ ജോണിനെ അനുമോദിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ബെറ്റ്സി ടീച്ചറിന് യാത്രയയപ്പ് നൽകി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ ദേവിക പ്രദീപിനെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസർ, വാർഡ് മെമ്പർ ബിന്ദു പ്രസന്നൻ, പഞ്ചായത്ത് മെമ്പർമാരായ അനീഷ് കെ.എസ്, പോൾസൺ മാത്യു, രമ്യ മനു, ഷൈനി സുനിൽ, ജേർളി റോബി എന്നിവരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ ജോഷി എടാട്ട്, ജോസ് വടക്കേക്കര, ജയൻ റാത്തപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജോയിസ് കെ.ജോർജ് കൃതജ്ഞത അർപ്പിച്ചു.