Timely news thodupuzha

logo

കവിത ചന്ദ്രശേഖർ റാവുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കവിത ചന്ദ്രശേഖർ റാവുവിനെ ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്യും. നേരത്തെ വ്യാഴാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നൽകിയിരുന്നു. കവിത സമയം നീട്ടി ചോദിക്കുകയായിരുന്നു.

ഇന്ന് രാവിലെ 11-ന് ഡൽഹി ഓഫീസിൽ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മറ്റുള്ളവർക്കും ഒപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ സിബിഐ 7 മണിക്കൂറോളം കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിയിൽപ്പെട്ട ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65% ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇ ഡി കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *