Timely news thodupuzha

logo

‘നെയ്മറിൻറെ ശസ്ത്രക്രിയ വിജയകരം, ചികിത്സയും വിശ്രമവും തുടരും’; പി.എസ്.ജി

ഖത്തർ: ബ്രസീലിയൻ ഫുഡ്ബോൾ താരം നെയ്മറിൻറെ ശസ്ത്രക്രിയ വിജയകരം. കണങ്കാലിനേറ്റ പരുക്കിനെ തുടർന്നാണു പി.എസ്.ജി താരമായ നെയ്മറിനു ശസ്ത്രക്രിയ നടത്തിയത്. ഖത്തറിലെ ആസ്പെതാർ ഹോസ്പിറ്റലിലായിരുന്നു സർജറി.

സർജറി വിജയകരമായിരുന്നെന്നും, ചികിത്സയും വിശ്രമവും തുടരുമെന്നും പി.എസ്.ജി പ്രസ്താവനയിൽ അറിയിച്ചു. നിരവധി യൂറോപ്യൻ ഫുട്ബോൾ താരങ്ങളെ ചികിത്സിച്ചിട്ടുള്ള ബ്രിട്ടിഷ് സർജൻ ജെയിംസ് കാൽഡറിൻറെ നേതൃത്വത്തിലുള്ള സംഘമാണു സർജറി ചെയ്തത്. ഫ്രഞ്ച് ലീഗ് വണ്ണിൽ ലില്ലെയ്ക്കെതിരെയുള്ള മത്സരത്തിലാണു നെയ്മറിന് കണങ്കാലിനു പരുക്കേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *