തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിടിയിൽ എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആനാട് പഞ്ചായത്ത് സി.പി.ഐ വാർഡ് മെമ്പർ എ.എസ് ഷീജയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്ന് പറഞ്ഞുള്ള ശബ്ദസന്ദേശവും പുറത്തായി.
മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലത്തിൻറെ ഉദ്ഘാടന ചടങ്ങിൽ എല്ലാവരോടും എത്താനാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ഞായറാഴ്ച് വൈകീട്ട് മന്ത്രി ജി.ആർ അനിലിൻറെ മണ്ഡലത്തിൽ നടക്കുന്ന ചടങ്ങിൽ എല്ലാ അംഗങ്ങളും എത്തണം എന്നാവശ്യപ്പെട്ട് കുടുംബശ്രീ അംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം അയച്ചത്.