Timely news thodupuzha

logo

എച്ച1എൻ1കേസുകളിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച1എൻ1 കേസുകളിൽ വർധന. ഇന്നലെ മാത്രം ആറ് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതിയ എച്ച്1എൻ1 കേസുകൾ സ്ഥിരീകരിച്ചു. ആലപ്പുഴയിൽ മാത്രം രണ്ട് കേസുകളുണ്ട്.

ഇതു കൂടാതെ മലപ്പുറത്ത് മൂന്ന് കോളറ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിരീകരിച്ച 10 ഡെങ്കിപ്പനി കേസുകളിൽ നാല് എണ്ണം എറണാകുളത്ത് നിന്നാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനിക്കായി ചികിത്സ നേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *