കൊച്ചി: സ്വർണ വിലയിൽ രണ്ടാം ദിനവും വർധന. ഇന്ന് പവന് 600 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻറെ വില 41,720 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഗ്രാമിന് 75 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിൻറെ വില ഇതോടെ 5,215 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കുത്തനെ കുറഞ്ഞ സ്വർണ നിരക്കാണ് (gold) ഇപ്പോൾ രണ്ടു ദിവസമായി വർധിച്ചുവരുന്നത്.