Timely news thodupuzha

ഭരണകക്ഷി നേതാവിൻ്റെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മദ്യ വിൽപ്പന ശാല മാറ്റിയതോടെ കടല വിൽപ്പനക്കാരൻ ​ഗതികേടിൽ

കരിമണ്ണൂർ: ഭരണകക്ഷി നേതാവിൻ്റെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മദ്യ വിൽപ്പന ശാല മാറ്റിയതോടെ കടല വിൽപ്പനക്കാരൻ ​ഗതികേടിൽ. കരിമണ്ണൂർ നൈനുകുന്നേൽ റഹിം ഇന്ന് കച്ചവടം കുറഞ്ഞ അവസ്ഥയിലാണ്. കരിമണ്ണൂരിൽ ബിവറേജസ് ഷോപ്പ് പ്രവർത്തിച്ചിരുന്നതിന് സമീപം ഉന്തുവണ്ടിയിൽ കടല വിറ്റാണ് ഇദേഹം കുടുംബം പുലർത്തിയിരുന്നത്. കരിമണ്ണൂർ സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് പാർട്ടി നേതാവിന് ജീവിക്കാനയിട്ടാണ് ഉടുമ്പന്നൂരി ലേയ്ക്ക് മാറ്റിയതെന്നാണ് ആക്ഷേപം. മദ്യം നല്ലതല്ലെങ്കിലും ഇത് ആവശ്യമുള്ളവർ എവിടെ ആണെങ്കിലും പോയി വാങ്ങും.കരിമണ്ണൂർ ടൗൺ ഇപ്പൊൾ ഉറങ്ങിയ അവസ്ഥയാണ്.

സഹകരണ ബാങ്ക് കെട്ടിടത്തിൽ നിന്നും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് സര്ക്കാര് സ്ഥാപനം മാറ്റുന്നതാണോ കമ്മ്യൂണിസം എന്ന് പാർട്ടി അനുഭാവികളും ചോദിക്കുന്നു .ലൈസൻസ് ഉടുംബന്നൂറിലേയ്ക്ക് മാറ്റാതെ എക്സൈസ് ഉദ്യോഗസ്ഥർ അമിത താൽപര്യം എടുത്ത് കരിമണ്ണൂർ ഷോപ്പ് അടച്ചതിൽ ദുരൂഹതയുണ്ട്.വെളുപ്പാൻ കാലത്ത് കരിമണ്ണൂരിലെ പോലിസ് സേനയെ ഉടുംബനൂരിൽ കാവൽ നിർത്തിയാണ് മദ്യശാല മാറ്റിയത്.പോലിസ് ഉദ്യോഗസ്ഥർക്ക് പോലിസ് സ്റ്റേഷനിൽ മദ്യം സൗജന്യമായി നൽകിയതായും ആരോപണം ഉണ്ട്. എന്തായാലും റഹിമിനെ പോലെ നിരവധി ആളുകളുടെ വയറ്റത്തടിച്ചിരിക്കുകയാണ് ന്യൂ ജെൻ കമ്മ്യൂണിസം.

Leave a Comment

Your email address will not be published. Required fields are marked *